ഒരു കൊറോണ ഡയറിക്കുറിപ്പ്

27/03/2021 Saturday ഒടുവിൽ ഞാനും കീഴടങ്ങി... ഒരു വർഷത്തോളം ഉള്ള ചെറുത്തു നിൽപ്പുകൾക്കൊടുവിൽ ഞാനും കീഴടങ്ങി... ആദ്യമായിട്ടാണ് ഒരു കൊറോണ ടെസ്റ്റിന് പോകുന്നത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന, ക്ഷമയുടെ അഗാത തലങ്ങളെ ചൂഷണം ചെയ്ത ആ പ്രക്രിയക്കിടയിൽ ഒരു കാര്യം മാത്രം ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.. ഇനി ഇങ്ങനൊരു പരീക്ഷണത്തിന് ഇടവരുത്തരുതേ എന്ന്. പക്ഷേ എപ്പോഴും പോലെ മുകളിൽ ഇരിക്കുന്നവന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു. നാട്ടിൽ കൊറോണ വ്യാപനം നിയന്ത്രണാതീതം ആയതോടെ ഒരു വീട്ടിൽ നിന്ന് ഒരാൾ എങ്കിലും ടെസ്റ്റ് ചെയ്യണം എന്ന അവസ്ഥ ആയി. യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതിരുന്നിട്ടും ഒന്ന് ടെസ്റ്റ് ചെയ്തേക്കാം എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ഉദിച്ചു. പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല. ഞാനും, എന്നും ഒപ്പം നടന്നിരുന്ന രണ്ടു ചങ്ങാതിമാരും പേരും വിവരങ്ങളും കുറച്ചു സ്രവവും ടെസ്റ്റിംഗ് സെന്ററിൽ കൊടുത്തിട്ട് പോന്നു. ഇന്ന്.. റിസൽട്ട് വരുന്ന ദിവസം.. സാധാരണ പോലെ ഒരു ദിവസം. ശനിയാഴ്ച ആയതുകൊണ്ട് ഓൺലൈൻ ക്ലാസ്സ് ഇല്ലായിരുന്നു. പതിവുപോലെ വൈകി എണീറ്റു. എണീറ്റപ്പോൾ തന്നെ റിസൽട്ട് ഇന്നാണല്ലോ എന്ന ചിന്ത മനസ്സിലേക്ക് വന്നു. എ...