ഒരു കൊറോണ ഡയറിക്കുറിപ്പ്‌

27/03/2021
Saturday

ഒടുവിൽ ഞാനും കീഴടങ്ങി... ഒരു വർഷത്തോളം ഉള്ള ചെറുത്തു നിൽപ്പുകൾക്കൊടുവിൽ ഞാനും കീഴടങ്ങി...

ആദ്യമായിട്ടാണ് ഒരു കൊറോണ ടെസ്റ്റിന് പോകുന്നത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന, ക്ഷമയുടെ അഗാത തലങ്ങളെ ചൂഷണം ചെയ്ത ആ പ്രക്രിയക്കിടയിൽ ഒരു കാര്യം മാത്രം ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.. ഇനി ഇങ്ങനൊരു പരീക്ഷണത്തിന് ഇടവരുത്തരുതേ എന്ന്. പക്ഷേ എപ്പോഴും പോലെ മുകളിൽ ഇരിക്കുന്നവന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു.
നാട്ടിൽ കൊറോണ വ്യാപനം നിയന്ത്രണാതീതം ആയതോടെ ഒരു വീട്ടിൽ നിന്ന് ഒരാൾ എങ്കിലും ടെസ്റ്റ് ചെയ്യണം എന്ന അവസ്ഥ ആയി. യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതിരുന്നിട്ടും ഒന്ന് ടെസ്റ്റ് ചെയ്തേക്കാം എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ഉദിച്ചു. പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല. ഞാനും, എന്നും ഒപ്പം നടന്നിരുന്ന രണ്ടു ചങ്ങാതിമാരും പേരും വിവരങ്ങളും കുറച്ചു സ്രവവും ടെസ്റ്റിംഗ് സെന്ററിൽ കൊടുത്തിട്ട് പോന്നു. 
ഇന്ന്.. റിസൽട്ട് വരുന്ന ദിവസം..
സാധാരണ പോലെ ഒരു ദിവസം. ശനിയാഴ്ച ആയതുകൊണ്ട് ഓൺലൈൻ ക്ലാസ്സ് ഇല്ലായിരുന്നു. പതിവുപോലെ വൈകി എണീറ്റു. എണീറ്റപ്പോൾ തന്നെ റിസൽട്ട് ഇന്നാണല്ലോ എന്ന ചിന്ത മനസ്സിലേക്ക് വന്നു. എങ്കിലും നെഗറ്റീവ് ആയിരിക്കും എന്നൊരു വല്ലാത്ത പ്രതീക്ഷ എന്നെ ധൈര്യവാനാക്കി. എന്നത്തേയും പോലെ ഫോണും ടിവിയും കൊണ്ട് അന്നത്തെ ദിവസം വൈകുന്നേരം വരെ എത്തിച്ചു. വൈകുന്നേരങ്ങൾ ആസ്വദിക്കാൻ വരുന്ന പള്ളിമുറ്റത്ത് തന്നെ അന്നും ഇരുന്നു. പക്ഷേ എന്നത്തേയും പോലെ അല്ലായിരുന്നു മനസ്സ്. നൂറു പേർ ടെസ്റ്റ് ചെയ്തതിൽ അമ്പതോളം പേർക്ക് പോസിറ്റീവ് ആണെന്ന് വിവരം ലഭിച്ചു. എന്റെ ഹൃദയമിടപ്പ് അല്പമൊന്നു വർദ്ധിച്ചു. പോരാത്തതിന് ചങ്ങാതിയുടെ വക ഒരു ഡയലോഗ്.. "നമുക്ക് പോസിറ്റീവ് ആകാൻ 50-50 ചാൻസ് ഉണ്ടെടാ.. പണി പാളുവോ!!". നെഞ്ചിൽ പിന്നെ ബാൻഡ്മേളം ആയിരുന്നു. ആ ടെൻഷൻ അങ്ങ് മറക്കാൻ എല്ലാവരും കൂടി ബോംബ് സ്ക്വാഡ് കളിക്കാം എന്ന് തലമൂത്ത ചങ്ങാതി ഉത്തരവിട്ടു. പിന്നെ ചറ പറ ബോംബ്. ഏതോ ഒരുത്തൻ എറിഞ്ഞ ബോംബ് എന്റെ തലക്കു മീതെ വന്നു പൊട്ടിയതും പഞ്ചായത്ത് മെമ്പറുടെ ജീപ്പിന്റെ ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു. ടെസ്റ്റ് റിസൾട്ടുംകൊണ്ടാണ് കക്ഷിയുടെ വരവ്. എനിക്ക് വന്നാൽ നിനക്കും വരും എന്ന് പണ്ടേ ഉറപ്പിച്ചിരുന്ന ഞങ്ങൾ രണ്ടുപേർ ഒരു മരച്ചുവട്ടിൽ ഇരുന്നു. ബാക്കി ഉള്ളവർ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആ ആചാരത്തിലേക്ക് കടന്നു.. സോഷ്യൽ ഡിസ്ടൻസിങ്... മെമ്പറും വികാരിയച്ചനും കൂടി പോസിറ്റീവ് ആയവരുടെ പേരുകൾ പരിശോധിക്കുന്നു. നെഞ്ചിലെ ബാൻഡ്മേളം ഏതോ ഇംഗ്ലീഷ് റാപ്ന്റെ താളം കണ്ടെത്തിയിരുന്നു. ടെൻഷൻ താങ്ങാൻ വയ്യാതെ ചങ്ങാതി ചോദിച്ചു.. "അച്ഛാ.. ടോക്കൺ നമ്പർ 24ഉം 25ഉം.. എങ്ങനാ.. നിക്കണോ അതോ പോണോ..". അച്ചൻ പേപ്പറിലേക്ക്‌ ഒന്ന് നോക്കി.. ഞങ്ങളെ ഒന്ന് നോക്കി.. പിന്നെ എന്നെ നടുക്കിയ ഒരു ഡയലോഗും പറഞ്ഞു.. "ജോസഫ് അലൻ വീട്ടിൽ പോക്കോ..". ഞാൻ ചങ്ങാതിയെ ഒന്ന് നോക്കി. അവൻ പതിയെ എണീറ്റു. കുറച്ചു മാറി നിന്നു. ഞാൻ കുറച്ചു നേരത്തേക്ക് നിർവികാരനായി ഇരുന്നു. ഞാൻ.. ജോസഫ് അലൻ, 22 വയസ്സ്.. ഇന്ന് (27/03/2021) ഞാൻ ഒരു കൊറോണ പേഷ്യന്റ്‌ ആയി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.. ഞാൻ ആ മരച്ചുവട്ടിൽ നിന്ന് എണീറ്റു. എത്രയും വേഗം വീട്ടിൽ എത്തണം. പള്ളിമുറിയുടെ പോർച്ചിൽ ഇട്ടിരുന്ന എന്റെ വണ്ടിക്കരികിലേക്ക്‌ ഞാൻ നടന്നു. മാസ്ക് വെച്ചു.. ഹെൽമെറ്റ് വെച്ചു.. ചങ്ങാതിമാരെ എല്ലാം അവസാനമായി എന്നപോലെ ഒന്ന് നോക്കി. പകുതി ബോധത്തിൽ ഞാൻ വണ്ടി ഓടിച്ച് വീട്ടിൽ എത്തി. ഞാൻ വിളിച്ചു പറഞ്ഞതനുസരിച്ച് അച്ഛൻ വേഗം വീട്ടിലെത്തി. എല്ലാവരിലും ഒരു നടുക്കം. പുറത്ത് കാണിക്കുന്നില്ലെങ്കിലും അച്ഛന്റെ ഉള്ളിലത് ഞാൻ കണ്ടു. അമ്മയുടെ മുഖം വിളറി. അനിയത്തി ഓവർ റിയാക്ട് ചെയ്തത് കുളമാക്കി. പക്ഷേ എന്റെ വികാരങ്ങൾ എനിക്ക് തന്നെ നിർവചിക്കാൻ കഴിയാത്തതായിരുന്നു. നടുക്കം.. സങ്കടം.. അമർഷം.. നിരാശ..  എല്ലാം ഒന്നുചേർന്ന് എന്നെ നിർവികാരനാക്കി. 



28/03/2021
Sunday

ഇന്ന് ഓശാന ഞായർ. കുരുത്തോല പിടിച്ച് തിരുക്കർമ്മങ്ങൾ കഴിഞ്ഞ് പള്ളിക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കണ്ട ദിവസം. മനോഹരമായ ആ ആചാരം എനിക്ക് നഷ്ടമാവുന്ന രണ്ടാം വർഷം.
ഇന്നലെ ഉറക്കം വരാൻ അല്പം കഷ്ടപെട്ടിരുന്നു. ശരീരം കൊതിച്ചെങ്കിലും മനസ്സ് സമ്മതിച്ചില്ല. അതുകൊണ്ടാവാം ഇന്നും വൈകി എണീറ്റു. ഇന്നലെ ആകെ മൊത്തം കൺഫ്യൂഷൻ ആയിരുന്നു. മറ്റെവിടെയെങ്കിലും പോകണോ.. വീട്ടിൽ തന്നെ ഇരിക്കണോ.. വീട്ടിലാണെങ്കിൽ റൂമിനുള്ളിൽ തന്നെ ഇരിക്കണോ... പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാൻ സാധാരണ പോലെ കിടന്നുറങ്ങി. സാധാരണ പോലെ എണീറ്റു. ഇന്നും എണീറ്റപ്പോൾ തന്നെ എന്നെ വരവേറ്റത് നിരാശയാണ്. പതിനാലോ അതിൽ അധികമോ ദിവസം വീടിനുള്ളിൽ കൂട്ടിലിട്ട തത്തയെപ്പോലെ ഇരിക്കണം എന്ന ചിന്ത ആദ്യ ദിവസം തന്നെ എന്നെ വീർപ്പുമുട്ടിച്ചു. കട്ടിലിൽ നിന്നെണീറ്റ് ഞാൻ ചാർജിനിട്ടിരുന്ന ഫോൺ എടുത്തു. പല തവണ പറ്റിയിട്ടുള്ള മണ്ടത്തരം ആണ് ഫോൺ ചാർജ്ജിനിട്ട് സ്വിച്ച് ഓൺ ആക്കാൻ മറന്ന് പോകുന്നത്. ഇന്ന് അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കിൽ ഞാൻ ഫോൺ എറിഞ്ഞ് പൊട്ടിച്ചേനെ. പക്ഷേ ഫോണിന് ആയുസ്സ് ഉണ്ടായിരുന്നു. ചാർജും..
ഇന്നും എല്ലാവരിലും ആ നടുക്കം വിട്ട് മാറിയിട്ടില്ല. സത്യത്തിൽ എനിക്ക് പോലും ഞാൻ കൊറോണ പേഷ്യന്റ്‌ ആണെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ടെസ്റ്റ് റിസൽട്ട് പുറത്ത് വന്നതോടെ പലരും വിളിക്കാൻ തുടങ്ങി. ക്ഷേമം അന്വേഷിക്കാൻ ആണ്. പക്ഷേ ചില നേരങ്ങളിൽ ആശ്വാസപ്രകടനങ്ങളേക്കാൾ നാം കൊതിക്കുക നിശബ്ദതയ്ക്കുവേണ്ടി ആയിരിക്കും. അതുകൊണ്ട് പല കോളുകളും അറിഞ്ഞുകൊണ്ട് മിസ്ഡ് കോൾ ലിസ്റ്റിൽ കയറി. അച്ഛന് ഇതുവരെയും അ നടുക്കം വിട്ടുമാറാത്തപോലെ.. ഉൾക്കൊള്ളാൻ കഴിയാത്തപോലെ.. "ഏയ് നിനക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ലാലോ.. അവർക്ക് റിസൽട്ട് മാറിയതാവും.. ഇനി ഇത് ഇലക്ഷൻ പ്രമാണിച്ച് വല്ല ഉടായിപ്പും ആണോ ആവോ.. ഒന്നുകൂടി ടെസ്റ്റ് ചെയ്താലോ...". പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഞങ്ങൾ അറിഞ്ഞിരുന്നു.. ഇതൊരു ജാമ്യമില്ലാ വകുപ്പ് ആണെന്ന്.. ഉടനെയൊന്നും ഒരു പുറത്തിറങ്ങൽ ഉണ്ടാവില്ലെന്ന്. കുറച്ച് അധികം നാളുകളായി വൈകുന്നേരങ്ങളിലെ ഒരു പുറത്തു പോക്കേ ഉണ്ടായിരുന്നുള്ളൂ. രണ്ടോ മൂന്നോ മണിക്കൂർ മാത്രം. അത് നഷ്ടപ്പെട്ടതിനാണോ നീ  ഇതിനുമാത്രം രോഷം കൊള്ളുന്നെ എന്നൊരു സുഹൃത്ത് ചോദിച്ചു. മറുപടി പറയാനുള്ള ഒരു മാനസിക അവസ്ഥയിൽ അല്ലയിരുന്നതിനാൽ ഞാൻ ഒരു ഇമോജി ഇട്ട് അവിടുന്ന് ഒഴിവായി. അതെ.. ഞാൻ രോഷം കൊള്ളും.. നിങ്ങൾക്ക് വിശപ്പടക്കാൻ ദിവസത്തിൽ ഒരു നേരമേ ഭക്ഷണം കിട്ടിയിരുന്നുള്ളു എന്ന് വിചാരിക്കുക. അതുകൂടി കിട്ടാണ്ടായാൽ എങ്ങനെയുണ്ടാവും.. അത്രെ ഉള്ളു.



29/03/2021
Monday

ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പലപ്പോഴും മനസ്സിലേക്ക് കടന്നു വരാറുള്ള ഒരു തരം ചിന്തയാണ് "if not". അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ... അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ.. തിരുത്താൻ കഴിയില്ലെങ്കിലും നാം അവയെക്കുറിച്ച് ചിന്തിച്ച് നിരാശപ്പെടാറുണ്ട്. അങ്ങനെ ഒരു കടുത്ത നിരാശയിൽ ആണ് ഇന്ന് എന്റെ ദിവസം ആരംഭിച്ചത്. എനിക്ക് കൊറോണ വന്നില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ കോളേജിൽ എക്സാം എഴുതാൻ പോകേണ്ട ദിവസമാണ്. കൊറോണക്ക്‌ ഒരു അച്ഛനുണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തെ വരെ സ്മരിച്ചു പോകുന്ന നിമിഷം. ഒരു വർഷത്തെ ഇടവേളക്ക് ശേഷം ആകെ വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ കോളേജിൽ കിട്ടിയുള്ളൂ. ഇനിയും രണ്ടു മാസത്തേക്ക് ഓൺലൈൻ ക്ലാസ്സ് ആണെന്ന് യൂണിവേഴ്സിറ്റി ഉത്തരവ് ഇറക്കി. അതായത് ഇനി ഒരു രണ്ട് മാസത്തിനിടയിൽ കോളേജ് കാണാനുള്ള അവസാനത്തെ അവസരം ആയിരുന്നു ഈ പരീക്ഷ. അതും പോയികിട്ടി. അങ്ങനെ ആകെ മൊത്തം മൂഡ് പോയ ഒരു ദിവസം. ഇന്നും അതേ ദിനചര്യ തന്നെ. ഫോൺ.. ടിവി.. വീടിനുള്ളിൽ തേരാ പാരാ നടപ്പ്.. ആകെ ഒരു ആവർത്തന വിരസത. ശരിക്കും രണ്ടുദിവസം കൊണ്ടുതന്നെ മടുത്തു. വീട് ജയിൽ ആയി തോന്നി തുടങ്ങി. ഏറ്റവും കൂടുതൽ മടുപ്പ് അറിയുന്ന ഒരു സമയം ഉണ്ട്.. ഫോൺ ചാർജിനിടുന്ന സമയം. ദിവസത്തിലെ ഏറ്റവും നീളമേറിയ മണിക്കൂർ. ചിലപ്പോൾ വെറുതെ കട്ടിലിൽ നിവർന്ന് കിടക്കും അല്ലെങ്കിൽ ജനലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കും.. വിദൂരമായ ഒരു സ്വാതന്ത്ര്യത്തിലേക്ക് കണ്ണും നട്ട്..


30/03/2021
Tuesday

ഇന്ന് ഡയറി എഴുതാൻ ഇരിക്കുമ്പോൾ തന്നെ എനിക്ക് ആകെ ഒരു മടുപ്പണ്. കാരണം പുതിയതായി ഒന്നുംതന്നെ നടക്കുന്നില്ല. ഇന്നലെയുടെ തനി ആവർത്തനമാണ് ഇന്ന്. ഒരുമാതിരി എമ്പോസിഷൻ എഴുതാൻ ഇരിക്കുന്ന ഫീൽ. പണ്ടെങ്ങോ വായിച്ച് കുറച്ച് എത്തിയ Khaled Hosseini യുടെ 'And The Mountains Echoed' ഒരിക്കൽകൂടി വായിച്ച് തുടങ്ങി. ഒറ്റ ഇരുപ്പിൽ ഒഴുക്കിക്കൊണ്ട് പോകുന്ന ഒരു പുസ്തകം അല്ല അത്. മനസ്സിൽ തറക്കുമെങ്കിലും വായിച്ച് തീർക്കാൻ കുറച്ചധികം ക്ഷമ വേണം. എനിക്കിപ്പോൾ നഷ്ടമായിക്കൊണ്ടിരിക്കുന്നതും അതുതന്നെ ആണ്.. ക്ഷമ. 


31/03/2021
Wednesday

ഇന്നും അധിക നേരവും പുസ്തകത്തിൽ തന്നെ ആയിരുന്നു. ഏപ്രിൽ ഫുൾ ആയിട്ട് ആരും പറ്റിക്കനൊന്നും വന്നില്ല. പക്ഷേ ടെലഗ്രാം എന്നെ പറ്റിച്ചു കളഞ്ഞു. എന്നോ രണ്ട് സീസൺ കണ്ടു നിർത്തിയ money heist തുടർന്ന് കാണണം എന്ന് ഒരു മോഹം. ചെറിയൊരു തിരച്ചിലിനൊടുവിൽ ഒരു ലിങ്ക് കിട്ടി. ഡൗൺലോഡ് ഒക്കെ കഴിഞ്ഞ് ഓപ്പൺ ആകുമ്പോ ഉണ്ട് Spanish audio with no subtitles.. ആ മൂഡ് അങ്ങ് പോയി. പിന്നെ ശ്രമിക്കാൻ നിന്നില്ല. ഇന്നൊരു സംഭവം ഉണ്ടായി. ഞാൻ ബുക്ക് വായിച്ച് സോഫേൽ കിടക്കുമ്പോൾ ഉണ്ട് പെങ്ങൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി ശബ്ദം അടക്കിപ്പിടിച്ച് ചിരിക്കുന്നു. ഇതെന്താണാവോ ഇത്ര ചിരിക്കാൻ എന്ന് ചിന്തിച്ച് ഞാനും എണീറ്റ് പുറത്തോട്ട് നോക്കി. മുറ്റത്തെ മാവിൻ ചോട്ടിൽ ഒരു കുട്ടി ഊഞ്ഞാൽ ആടുന്നു. എനിക്കും ചിരി വന്നു. വേറാരും അല്ല.. അച്ഛൻ. നാലഞ്ച് ദിവസം മുൻപ് പെങ്ങടെ ശല്യം സഹിക്കാൻ വയ്യാതെ ഞാൻ കെട്ടിക്കൊടുത്ത ഊഞ്ഞാൽ ആണ്. അലസത ഒരു മനുഷ്യനെ ഇങ്ങനെ ഒക്കെ ബാധിക്കുമെന്ന് ഞാൻ വിചാരിച്ചില്ല..


01/04/2021
Thursday

പെസഹാ വ്യാഴാഴ്ച.. വിശുദ്ധ കുർബാനയുടെ സ്ഥാപക ദിനം. കാലുകഴുകൾ ശുശ്രൂഷയിലും അപ്പം മുറിക്കൽ ശുശ്രൂഷയിലും എല്ലാം പങ്കെടുക്കേണ്ടിയിരുന്ന ദിവസം.
ഇന്നലെ എന്നെ പറ്റിച്ച money heist ഇന്ന് പിടി തന്നു. പിന്നെ ഒന്നും നോക്കിയില്ല ഒരു സീസൺ മുഴുവൻ കണ്ടുതീർത്തു. 
“Because some day, something will go wrong, It could cost you your life or something worse. And on that day what you can't be thinking is that you are to be blamed for something you couldn't control. That's life. Enjoy it, until the party is over. " -Berlin(Money Heist)


02/04/2021
Friday

ദുഃഖവെള്ളി.. കേവലം ദുഃഖത്തിന്റെ ദിനം അല്ല ഇന്ന്. മഹത്തായ ഒരു സ്നേഹ പ്രകടനത്തിന്റെ ദിനമാണ്. "സ്നേഹിതന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല".
ഇന്ന് കുരിശിന്റെ വഴി പ്രാർത്ഥന നടക്കേണ്ട ദിവസമാണ്. ആകെ മുന്നൂറിൽ താഴെ കുടുംബങ്ങൾ ഉള്ള ഇടവകയിൽ പകുതിയോളം വീട്ടുകാർ ക്വാറന്റിനിലാണ്. അതുകൊണ്ട് കുരിശിന്റെ വഴി പ്രാർത്ഥന കേവലം മൈക് സെറ്റ് ഘടിപ്പിച്ച ഒരു ജീപ്പിലേക്കും അതിന്റെ പിന്നിൽ വന്ന ഒരു ബൈക്കിലേക്കും ഒതുങ്ങി. ജീപ് വീടിന്റെ മുന്നിൽ വന്നു നിർത്തി. വികാരിയച്ചൻ പ്രാർത്ഥന ചൊല്ലുന്നു. പിന്നാലെ ബൈക്കിന് വന്ന എന്റെ ചങ്ങാതിമാർ എന്നെ അന്വേഷിച്ച് വീട്ടിലേക്ക് എത്തി നോക്കുന്നത് ജനലഴികൾക്ക് പിന്നിൽ നിന്ന് ഞാൻ കണ്ടു. എനിക്ക് പുറത്തേക്ക് ഇറങ്ങി ചെല്ലാൻ മടിയായിരുന്നു. സ്വാതന്ത്ര്യം ഹനിക്കപ്പെട്ടവന്റെ അപകർഷതാ ബോധം എന്ന് അതിനെ കരുതിക്കോളു...


03/04/2021
Saturday

പല ദിവസങ്ങളായി ഞാൻ കൊതിച്ച ഒരു ദിവസമാണ് ഇന്ന്. കാരണം ഇന്ന് കൊറോണ ടെസ്റ്റ് പറഞ്ഞിട്ടുള്ള ദിവസമാണ്. 10:30ന് ആയിരുന്നു ടെസ്റ്റ്. ഞാൻ എണീറ്റപ്പോൾ തന്നെ ഏകദേശം പത്തുമണി ആകാറായി. ചങ്ങാതിയുടെ കോൾ വന്നു. ടെസ്റ്റിന് ആൾക്കാർ വന്നുകൊണ്ടിരിക്കുന്നു എനിക്ക് ടോക്കൺ എടുത്തു വയ്ക്കട്ടെ എന്ന് ചോദിച്ച്. ബ്രേക്ക്ഫാസ്റ്റ് പോലും കഴിക്കാതെ ഞാൻ ടെസ്റ്റിന് പുറപ്പെട്ടു. ആറേഴ് ദിവസങ്ങൾക്ക് ശേഷമാണ് എന്റെ വണ്ടി റോഡ് കാണുന്നത്. വണ്ടിക്ക് തന്നെ ഒരു ഉന്മേഷം വന്നതുപോലെ. ഞാൻ ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോൾ അവിടെ ഒരു ജനക്കൂട്ടം. എല്ലാവരും ടെസ്റ്റ് ചെയ്യാൻ വന്നവർ തന്നെ. എനിക്ക് കിട്ടിയ ടോക്കൺ 25. കഴിഞ്ഞ തവണത്തെ അതേ നമ്പർ. നെഞ്ച് ഒന്ന് പിടഞ്ഞു.. "ദൈവമേ.. പിന്നേം പണി പാളുവോ...". പക്ഷേ ഇത്തവണ ദൈവം എന്നെ കൈവിട്ടില്ല. ടെസ്റ്റ് റിസൽട്ട് വന്നു. Negative.. എല്ലാ വിഷയവും പാസ് ആയ ഫസ്റ്റ് സെമ്മിന്റെ റിസൽട്ട് വന്നപ്പോൾ പോലും ഞാൻ ഇത്ര സന്തോഷിച്ചിരുന്നോ എന്നറിയില്ല. അത്രമേൽ വെറുത്തിരുന്നു ഈ അവസ്ഥയെ. ഒരു മാസം അവധി തരാതെ ക്ലാസ് വയ്ച്ചോളൂ.. പക്ഷേ ഇനിയൊരിക്കലും രണ്ടാഴ്ച പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കാൻ പറയരുത്. പണ്ട് ആദ്യമായി ഹോസ്റ്റലിൽ നിൽകുമ്പോൾ ഒക്കെ ഒരു ദിവസം വീട്ടിൽ നിൽക്കാൻ കൊതിക്കുമായിരുന്നു. പക്ഷേ ഇന്ന്...
"വെളിച്ചം ദുഃഖമാണുണ്ണീ..
തമസ്സല്ലോ സുഖപ്രദം.."


©believer

Comments

  1. 💥 കാലം എല്ലാ മനുഷ്യനും ധീരൻ അവൻ time thruuum Chungeee

    ReplyDelete
  2. Ezhuth kollaam ❤️

    Naad muzhuvan Coronayil njettiyenkilum, othiri nanmayum koottaymayum nammal kandu. Pinneed e kaalam namml orth vekkunnath parasparam sahayicha, ottakkettayi ninna naattukarude karuthalinteyum snehathinteyum peril aayirikkum. ����

    Veendum nalla ezhuthukal undagatte✌️��


    ReplyDelete
  3. Touching Writeup Mahn😘💚
    Muthe...waiting for u to join ur rowdy Kalapiller gang🔥

    ReplyDelete
  4. Well written...
    Unique way of writing...
    Keep up the momentum
    Looking forward to many more

    ReplyDelete
  5. ടോക്കൺ നമ്പർ 24 നെ അന്വേഷിക്കേണ്ട
    ഞാൻ ഇവിടെത്തന്നെയുണ്ട്.☺️☺️☺️☺️

    അപ്രതീക്ഷിതമായി ചങ്ങാതി നിനക്ക് കൊറോണ പോസിറ്റീവ് ആയത് ഞാൻ ഒരാഴ്ച quarantine ഇരുന്നാണ് ആഘോഷിച്ചത്.😂😂😂

    Quarantine ൽ എനിക്ക് ഉണ്ണി മോനെ കൂട്ടു കിട്ടി. അവനും നിന്റെ പ്രൈമറി കോൺടാക്ട് ആണല്ലോ.
    അരി അടുപ്പത്ത് ഇടുന്നതിനു മുമ്പ് കഴുകണം എന്നുപോലും അറിയാത്ത ഞങ്ങൾ രണ്ടും , വളരെ ബുദ്ധിമുട്ടി നെഗറ്റീവ് റിസൾട്ടോടെ quarantine പൂർത്തിയാക്കി.

    റിസൾട്ട് അറിയിക്കാനായി നിന്നെ വിളിച്ചു തമാശക്ക് ഒരാൾക്ക് നെഗറ്റീവും ഒരാൾക്ക് പോസിറ്റീവും ആണെന്ന് അറിയിച്ചപ്പോൾ നീ ഉണ്ണി മോനോട് പറഞ്ഞു "സംശയിക്കേണ്ട ഉണ്ണി നിനക്ക് തന്നെയാണ് പോസിറ്റീവ് അയാള് ചതിയനാ " എന്ന്.😂😂😂

    മനപ്പൂർവ്വം ചതിച്ചതല്ലടാ കൊറോണ നമ്മളെ തോൽപ്പിച്ചു കളഞ്ഞു.
    എനിക്ക് അത്രയേ പറയാനുള്ളൂ🙏🙏🙏😝😝😝

    ഇടയ്ക്കിടയ്ക്ക് നിന്നെ മിസ്സ് ചെയ്യുന്നുണ്ട് (ചുമ്മാ ഭംഗിക്ക് പറഞ്ഞതാ)

    Come back soon😍

    ReplyDelete
  6. Super..... Great Write-up..... Alan Chettayi.... Really I Like It 👌👌👌💢💢🔥🔥

    ReplyDelete
  7. Super..... Great Write-up..... Alan Chettayi.... Really I Like It 👌👌👌💢💢🔥🔥

    ReplyDelete
  8. Super..... Great Write-up..... Alan Chettayi.... Really I Like It 👌👌👌💢💢🔥🔥

    ReplyDelete

Post a Comment

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

വിട