ചില ആന കാര്യങ്ങൾ

അല്ലയോ പിറക്കാതെ പോയ കുട്ട്യാനേ...  നീ ഇത് വല്ലതും അറിയുന്നുണ്ടോ..?. നീയും നിന്റെ അമ്മയും ആണ് ഇന്ന് #1_trending. പക്ഷെ മനുഷ്യൻ നിന്നോട് ചെയ്തത് തെറ്റാണെന്നു നീ വിചാരിക്കുന്നുണ്ടെങ്കിൽ, നീതിയാണ് നീ അവശ്യപ്പെടുന്നത്തെങ്കിൽ നീ അറിഞ്ഞുകൊള്ളുക..  ഈ #1_trending വെറും പ്രഹസനം മാത്രമാണ്. ചൂടൻ ചർച്ചകൾക്കും വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും മറ്റൊരു വിഷയം വരുന്നത് വരെയുള്ള മണ്മറഞ്ഞു പോയ ആയിരം ഹാഷ് ടാഗുകളിൽ ഒന്ന്. 

നമസ്കാരം !!..  പാലക്കാട്‌ ഗർഭിണി ആയ ആനയെ ഭക്ഷണത്തിൽ സ്ഫോടക വസ്തു  കൊടുത്തു കൊന്നു..  ഈ വിഷയം ആണ് ഇന്ന് ന്യൂസ്‌ ഹൗർ ചർച്ച ചെയ്യുന്നത്..  നമ്മോടൊപ്പം ഈ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത് പൗരൻ ആണ്. 
ശ്രീ പൗരൻ... താങ്കൾക്ക് ഈ വിഷയത്തിൽ എന്താണ് പ്രതികരിക്കാൻ ഉള്ളത്.. 

വിനു.. ഈ ഒരു വിഷയത്തെ നാല് വ്യത്യസ്ത  കാഴ്ചപ്പാടുകളിലൂടെ ഒന്ന് നോക്കി കാണാൻ ഞാൻ ശ്രമിക്കുന്നു...

ഒന്നാമതായി ആന... 
ആന തീർത്തും നിരപരാധി ആണ്. ആനക്ക് എന്തറിയാം..?  ഈ കാണുന്ന കാടും പച്ചപ്പും എല്ലാം അവക്കും കൂടി അവകാശപ്പെട്ടതാണ്. താൻ നശിപ്പിച്ചു കളഞ്ഞ വിളകൾ ഒരു പാവപ്പെട്ടവന്റെ ആണെന്നോ, ഈ കൃഷി മാത്രം ആയിരിക്കാം അവന്റെ ജീവിത മാർഗം എന്നോ ഒന്നും ആനക്ക് അറിയില്ല. അതിനു ഭക്ഷണം ആവശ്യമായിരുന്നു.. അത് ലഭിക്കുന്നിടം തേടി അവ അലയുന്നു. 

രണ്ടാമതായ് ആ സ്ഫോടക വസ്തു ആനക്ക് കൊടുത്തു എന്ന് കരുതപ്പെടുന്ന ആൾ.. 
അയാൾ ഒരു കർഷകൻ ആവാം. ചിലപ്പോൾ അയാളുടെ ഏക വരുമാന മാർഗം ആവാം ആ കൃഷിയിടം. വന്യമൃഗങ്ങൾ കൃഷി നശിപ്പിച് എല്ലാം നഷ്ടപ്പെട്ടു സ്വയം ജീവൻ ഒടുക്കിയ മറ്റു പലരിൽ നിന്നും വ്യത്യസ്തൻ ആയി അയാൾ പോരാടാൻ തീരുമാനിച്ചു കാണാം... 
പക്ഷെ വന്യമൃഗങ്ങളെ തുരത്താൻ അത്തരം സ്ഫോക  വസ്തു ഉപയോഗിച്ചതു തെറ്റ് തന്നെ ആണ്. (Nb: വർഗ്ഗിയ ശക്തികൾക്കെതിരെ പ്രതിക്ഷേപിക്കുന്നവർക്ക് നേരെ പരസ്യമായി തോക്ക് ഉപയോഗിക്കുന്നത് തെറ്റ് അല്ല കേട്ടോ.. !). അതുകൊണ്ട് നിങ്ങൾക്ക് അയാളെ ശിക്ഷിക്കാം. പക്ഷെ അയാൾ കരം അടക്കുന്ന അയാളുടെ ഭൂമി സംരക്ഷിക്കപ്പെടാൻ അയാൾക്ക് അവകാശമുണ്ട്. അയാളെ ശിക്ഷിക്കുന്ന പക്ഷം അയാളുടെ കൃഷി ഭൂമിയുടെ സംരക്ഷണ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കണം. 

മൂന്നാമതായ് യുവ തലമുറ... 
നമ്മൾക്ക് അഭിമാനിക്കാം..  പ്രതികരണ ശേഷി ഉള്ള ഒരു യുവ തലമുറയാണ് വളർന്നു വരുന്നത്. അവരുടെ കയ്യിൽ അതിനു തക്കതായ ആയുധങ്ങളും ഉണ്ട്... സാമൂഹ്യ മാധ്യമങ്ങൾ... പക്ഷെ ഒരു കാര്യത്തിൽ അവർ  തോറ്റുപോയിരിക്കുന്നു..  സ്വന്തം നിലപാടുകൾ..  മലമുകളിലെ ഒരു കാറ്റാടി മരം പോലെ ആണ് അവർ. കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശുന്നു. കാറ്റാടി മരം തലയെടുപ്പോടെ കാറ്റിന്റെ ദിശയിൽ ആടുന്നു. അതുകൊണ്ടാണ് ഇന്നലെയിട്ട "killed a pregnent elephant.. shame on you kerala..  സമ്പൂർണ സാക്ഷരതാ.. feeling പുച്ഛം.. " എന്ന സ്റ്റാറ്റസുകൾ ഇരുപത്തിനാല് മണിക്കൂർ തികയും മുൻപ് ഡിലീറ്റ് ആയതും "poor farmer...  lets see his pain" എന്ന സ്റ്റാറ്റസുകൾ പ്രത്യക്ഷപ്പെട്ടതും. തിരിച്ചറിവുകൾ നല്ലത് തന്നെ. പക്ഷെ നാളെ 'ആന ഞങ്ങളുടെ ദൈവമാണ്.. ദൈവത്തെ വധിച്ചവനെ ക്രൂശിക്കുക' എന്ന ഒരു പ്രചരണം വന്നാൽ നിങ്ങൾ അതും സ്റ്റാറ്റസ് ഇട്ട് നിലപാട് വ്യക്തമാക്കി അഭിമാനിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഞാനും നിങ്ങളും അടങ്ങുന്ന ഈ യുവ തലമുറയുടെ ശക്തി നമ്മൾ മനസ്സിലാക്കേണ്ടതാണ്. ചിലരുടെ സ്ഥാപിത താല്പര്യങ്ങൾക്കൊത്ത് ആടേണ്ട കാറ്റാടി മരം അല്ല നമ്മൾ. എന്തിനോടും ഏതിനോടും എടുത്തു ചാടി പ്രതികരിക്കുന്നതല്ല ഉത്തമം. ഓരോ സാഹചര്യങ്ങൾക്കും ഓരോ വിഷയങ്ങൾക്കും അവ അർഹിക്കുന്ന പ്രധാന്യം മാത്രം കൊടുക്കുക. Mark Manson ന്റെ 'The Subtle Art of Not Giving a F**k' എന്ന പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു വയ്ക്കുന്നു.. "And, in a strange way, this is liberating. We no longer need to give a f**k about everything. Life is just what it is. We accept it, warts and all.. "

നാലാമതായി ചില വ്യക്തികളോ സ്ഥാപനങ്ങളോ ആണ് ഉള്ളത്. Opportunist-ഉകൾ ആയ ചിലർ. അവരെ പൊതുവായി venom എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതെ.. venom.. വിഷം.. എന്തിലും ഏതിലും വർഗീയ വിഷം കുത്തി വയ്ക്കാൻ തക്കം പാർത്തിരിക്കുന്ന സർപ്പങ്ങൾ. നാനത്വത്തിൽ ഏകത്വം അഥവാ "unity in diversity" എന്ന മനോഹരമായ വാചകം കൊണ്ട് വിശേഷിക്കപ്പെട്ടിരുന്ന ഭാരതത്തെ മതതീവ്രവാദികളുടെയും വർഗ്ഗീയവാദികളുടെയും ഭൂമി ആക്കി മാറ്റിയവർ. പണ്ട് ബ്രിട്ടീഷ്കാർ കാണിച്ചു തന്ന divide and conquer method എത്ര മനോഹരമായി അവർ നടപ്പാക്കുന്നു എന്ന് കാണുക. ചിരിക്കണോ കരയണോ എന്ന് മനസ്സിലാവാതെ ആണ് ഈ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില ട്വീറ്റുകളും ഫേസ്ബുക് പോസ്റ്റുകളും വായിച്ചത്.  ഒരു മിണ്ടാപ്രാണിയുടെ മരണത്തെ എത്ര ഭംഗിയായി ഒരു വർഗ്ഗീയ പ്രശ്നമായി അവർ ഉയർത്തിക്കൊണ്ട് വരുന്നു എന്ന് കാണുക. അങ്ങനെ പാലക്കാട്ട്കാരി അമ്മ ആന മലപ്പുറംകാരി ആയി... മുസ്ലിം തീവ്രവാദികളുടെ ക്രൂരതക്ക് ഇരയായി.. കേരളം 'most violent state' ആയി... കൊള്ളാം.. നന്നായിട്ടുണ്ട്.. 

അവസാനമായി നിന്നോട് ഒരു വാക്ക് കൂടി എൻ കുട്ട്യാനേ..  ഇതൊന്നും കാണാതെയും കേൾക്കാതെയും ഈ നരകത്തിൽ നിന്ന് നീ രക്ഷപെട്ടില്ലേ.. ഭാഗ്യമെന്ന് കരുതിക്കൊള്ളുക.. 

©believer

Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട