ആവർത്തനം

മനുഷ്യ മനസ്സ്!! എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചിട്ടുള്ള ഒരു സംവിധാനം ആണ് അത്. മനസ്സിനെ ഒരു കമ്പ്യൂട്ടർ ആയ് തോന്നിയിട്ടുണ്ട് പലപ്പോഴും. ആ കമ്പ്യൂട്ടറിൽ ഞാൻ ഏറ്റവും കൂടുതൽ തുറന്നിട്ടുള്ള ഫോൾഡർ 'memories' ആയിരിക്കും. Memories... ഓർമ്മകൾ... ഓർമ്മകളെ ഏതു ഫോർമാറ്റിൽ ആയിരിക്കും ഇൗ കമ്പ്യൂട്ടർ സ്റ്റോർ ചെയ്യുക?. എന്റെ ഒരു അവലോകനത്തിൽ അത് .jpeg ഫോർമാറ്റിൽ ആയിരിക്കണം. അഥവാ ചിത്രങ്ങൾ ആയി. ഇരുപത്തിരണ്ട് വർഷങ്ങൾ ആയി എന്റെ കണ്ണ് നിരന്തരമായി ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ എന്റെ memories ഫോൾഡറിൽ ഞാൻ നോക്കുമ്പോൾ ചുരുക്കം ചിത്രങ്ങളേ കാണാനുള്ളൂ. എന്റെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ.. ഉറക്കം വരാത്ത ചില രാത്രികളിൽ ഞാൻ ആ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കും. ആഴത്തിൽ പതിഞ്ഞ ചില ചിത്രങ്ങൾ ക്ഷണിക്കാതെ തന്നെ കടന്നു വരുന്ന ചില രാത്രികളുണ്ട്. എന്നാൽ ഇവയൊന്നും വരാത്ത രാത്രികളിൽ ഞാൻ ആ ഫോൾഡർ തുടക്കം മുതൽ ഒന്ന് സ്ക്രോൾ ചെയ്ത് നോക്കും. ചെറുപ്രായത്തിലെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പതിപ്പിച്ച ഒരു കാലം ഹൈസ്കൂൾ കാലഘട്ടം ആണ്. സൗഹൃദങ്ങളും കുസൃതികളും ചെറിയ ചെറിയ സന്തോഷങ്ങളും ദ...