GCEK, ഒരു ഓർമ്മക്കുറിപ്പ്

ഈ ചുവരുകൾക്കിടയിൽ ഒരു ലോകമുണ്ട്.. ജീവനോളം ജീവനായൊരു ലോകം. ജീവനുള്ള കാലത്തോളം ഓർമ്മയിൽ നിന്ന് മായാത്തൊരു ലോകം. അറിവിന്റെ ലോകം.. കലയുടെ ലോകം.. വിപ്ലവത്തിന്റെ ലോകം.. പ്രണയത്തിന്റെ ലോകം.. എല്ലാത്തിനും ഉപരി സൗഹൃദത്തിന്റെ ലോകം.... ഇന്നലെ എന്നോണം മനസ്സിൽ മിന്നിമറയുകയാണ് കോളേജിലെ ഓരോ നിമിഷങ്ങളും... ഒരു final year സ്റ്റുഡന്റിന്റെ ഡയലോഗ് പോലെ ഉണ്ടല്ലേ... സകല ആഘോഷങ്ങളും വെള്ളത്തിലായി farewell-ഉം കിട്ടാതെ എക്സാമും വീട്ടിൽ ഇരുന്ന് എഴുതി പാസ്സ് ഔട്ട് ആയി പോകേണ്ടി വന്ന ആ ഹതഭാഗ്യരുടെ കൂട്ടത്തിൽ ഉള്ളവൻ അല്ല ഞാൻ. പക്ഷെ നിനചിരിക്കാത്ത നേരത്തുണ്ടാവുന്ന വേർപാടുകൾക്ക് അല്പം നോവുണ്ടാവുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കുറച്ചു ഡ്രെസ്സും കെട്ടി പെറുക്കി വണ്ടിയും എടുത്ത് 15 ദിവസത്തെ corona ലീവിന് വീട്ടിലോട്ട് പോന്നപ്പോൾ അറിഞ്ഞില്ല അതൊരു ഒന്നൊന്നര പോക്കായിരുന്നു എന്ന്.. 15 ദിവസം '5 months and counting' ആകുമെന്ന്.. വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ ഇങ്ങനെ തുരുമ്പെടുത്ത് ഇരിക്കുമ്പോൾ ഇടക്ക് കോളേജിന്റെ ചിത്രം മനസ്സിലോട്ട് വരും.. "വരൂ.. വസന്തം തീർ...