Posts

ഒരു ചായക്കഥ

Image
 ഡാ..ഒരു ചായ കുടിച്ചിട്ട് വന്നാലോ... വണ്ടീൽ പെട്രോൾ ഒണ്ടോ.. എത്തുവായിരിക്കും.. എന്നാ ബാ പോവ്വാ.. തളിപ്പറമ്പ് മിൽമ ഔട്ട്ലെറ്റിൽ രാത്രി കൃത്യം മൂന്ന് മണിക്ക് വട വരും. നല്ല ചൂട് ഉഴുന്നുവട. അമ്പത് രൂപയുടെ പെട്രോളും കളഞ്ഞ് പാതിരാത്രി മൂന്ന് മണിക്ക് ആ ഒരു ചായക്കും വടക്കും വേണ്ടി പോകണമെങ്കിൽ ആ പോക്കിന് ഒരു കഥ പറയാൻ ഉണ്ടാവില്ലേ. ഉണ്ട്.. ഒരു കഥ അല്ല.. ഒരായിരം കഥകൾ.. കോളേജ് ഹോസ്റ്റലിലെ പ്രധാന നേരംപോക്കായിരുന്നു ഫിഫ കളി. ഒരു ഗെമിംഗ് ലാപ്പിനെ എങ്ങനൊക്കെ പണി എടുപ്പിക്കാമോ അങ്ങനെല്ലാം പണി എടുപ്പിച്ചിട്ടേ ആ കളി അവസാനിക്കുമായിരുന്നുള്ളു. അത്താഴം കഴിയുമ്പോൾ തൊട്ട് തുടങ്ങുന്ന കളിയാണ്. ഒരു രണ്ട് മണി മൂന്ന് മണി ഒക്കെ വരെ എല്ലാവരും മാറി മാറി കളിക്കും. ഏകദേശം മൂന്ന് മണി ഒക്കെ ആവുമ്പളേക്ക്‌ മെസ്സിയും റൊണാൾഡോയും ഡിബ്രൂനെയും ഒക്കെ മെല്ലെ പുതപ്പിനടിയിൽ കയറും. പിന്നെ ബാക്കി ഉണ്ടാവുക ഉറക്കമില്ലാത്ത ചില പ്രാന്തൻമാർ ആണ്. കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരിക്കും. അപ്പോൾ ഏതേലും ഒരുത്തൻ പറയും.. "എന്നാപ്പിന്നെ ഇനി ഒരു ചായ കുടിച്ചിട്ട് ഉറങ്ങാല്ലേ..". പിന്നെ കൈയിൽ കിട്ടിയ ടീഷർട്ടും എടുത്തിട്ട് ഒരു പോക്കാണ്.

മണാലി: ഒരു സ്വപ്നയാത്ര

Image
 "എത്രമേൽ സരസമാം ലക്ഷ്യങ്ങൾ,..  അത്രമേൽ കഠിനമോ മാർഗങ്ങൾ..  മണ്ണിലാണ് സ്വർഗം..  ഈ നിമിഷമാണ്  നിൻ പറുദീസാ.. മുന്നോട്ട്... മുന്നോട്ട്.. മുന്നോട്ട്.." എന്റെ ഓർമ ശരിയാണെങ്കിൽ ലോക്ക്‌ഡൌൺ കഴിഞ്ഞ ശേഷം ഞാൻ ആദ്യമായി ബസിൽ കയറുന്നത് അന്നാണ്. ഫെബ്രുവരി 28. വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്കുള്ള യാത്രയാണ്. സാധാരണ ബൈക്കിലാണ് പോക്ക്. പക്ഷെ ഇത്തവണ ബൈക്ക് എടുത്തില്ല. അടുത്ത 10-12 ദിവസം ബൈക്ക് ആവശ്യമില്ല. ഒരു യാത്ര പോവുകയാണ്. ഒരു യാത്ര അല്ല ഒരു ഒന്നൊന്നര യാത്ര. ബസിൽ കയറി സൈഡ് സീറ്റ്‌ പിടിച്ചു.. ഇയർഫോൺ വച്ചു.. സാധാരണ ബസിൽ ഇരുന്നു പാട്ട് കേട്ട് ഉറങ്ങലാണ് പതിവ്. പക്ഷെ അന്ന് ഉറക്കം വന്നില്ല. വല്ലാത്ത ഒരു ത്രില്ലിലാണ്. കണ്ണും മിഴിച്ച് സ്വപ്നം കണ്ടിരിക്കുമ്പോൾ ആണ് കണ്ടക്ടർ വന്നു ടിക്കറ്റ് എടുക്കാൻ പറയുന്നത്. തളിപ്പറമ്പ് ടിക്കറ്റ് ആയിരുന്നു വേണ്ടത്. പക്ഷെ സ്വപ്നം കണ്ട് കിളി പോയിരുന്ന ഞാൻ പറഞ്ഞത് ആ സ്ഥലത്തിന്റെ പേരാണ്. മൂന്നോ നാലോ ദിവസങ്ങൾക്കു ശേഷം ഞാൻ കീഴടക്കാൻ പോകുന്ന ആ സ്വപ്നഭൂമിയുടെ പേര്.. മണാലി.. കണ്ടക്ടർ ഒരു നോട്ടം.. ചിരിച്ചുകൊണ്ട് ഞാൻ മാറ്റി പറഞ്ഞു. സോറി ചേട്ടാ.. ഒരു തളിപ്പറമ്പ്.. മംഗള ലക്ഷ്വദീപ് എക്

തിരിച്ചറിവുകൾ

Image
കാത്തിരിപ്പ്.. സമയത്തിൻ്റെ തത്വങ്ങളെ ചോദ്യം ചെയ്യുന്ന ഒരു ഘട്ടമാണത്. ഓരോ മിനുറ്റിനും മണിക്കൂറുകളുടെ ദൈർഘ്യമായിരിക്കും ചിലപ്പോൾ. മണി പതിനൊന്ന് കഴിഞ്ഞു.  പകലിൻ്റെ തിരക്കുകളെല്ലാം കഴിഞ്ഞ് നഗരം നിദ്രയിലേക്ക് ചായുകയായ്. പക്ഷെ ഉറക്കമൊഴിഞ്ഞ കണ്ണുകളുമായി അവൾ കാത്തിരിക്കുകയാണ്. വഴിവിളക്കുകൾ  നീളുന്ന നിരത്തിൻ്റെ വിദൂരതയിൽനിന്ന് വരുന്ന ഓരോ കാറും അവൾ സൂക്ഷ്മതയോടെ വീക്ഷിച്ചു. തൊട്ടടുത്ത വീടുകൾ ഒക്കെ ഉറങ്ങിത്തുടങ്ങിയിരിക്കുന്നു. കുറച്ച് നേരമായി കാറുകൾ ഒന്നും കാണാനില്ല. നിശബ്ദതയുടെ സംഗീതത്തിന് ഈണം നൽകി ദൂരെനിന്ന് കടലിൻ്റെ ഇരമ്പൽ കേൾക്കാം. ആഴിപോലെ ആഴമേറിയ ഏകാന്തത  അവളുടെ മിഴികളെ ഈറനണിയിച്ചു. ഇതൊരു പതിവായിരിക്കുന്നു. കലങ്ങിയ കണ്ണുകളോടെ അല്ലാതെ അവൾ ഉറങ്ങാറില്ലായിരുന്നു.  ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൾ തിരഞ്ഞുകൊണ്ടിരുന്ന ആ ചുവന്ന കാർ ദൂരെ പ്രത്യക്ഷപ്പെട്ടു. ശാന്തമായി അത് വീടിൻ്റെ പോർച്ചിൽ വന്ന് നിന്നു. അവൾ തിടുക്കത്തിൽ ഇറങ്ങി ചെന്ന് വാതിൽ തുറന്നു.  അയാൾ കാറിൽ നിന്നിറങ്ങി വീട്ടുപടിക്കലേക്ക് നടന്നടുത്തു. അയാളുടെ ചുവടുകൾ ഇടറുന്നത് അവൾ കണ്ടൂ. ഇന്നും മദ്യപിച്ചിട്ടുണ്ട്.  അവൾ അയാളെ വീഴാതെ താങ്ങാൻ

ആവർത്തനം

Image
മനുഷ്യ മനസ്സ്!! എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചിട്ടുള്ള ഒരു സംവിധാനം ആണ് അത്. മനസ്സിനെ ഒരു കമ്പ്യൂട്ടർ ആയ് തോന്നിയിട്ടുണ്ട് പലപ്പോഴും. ആ കമ്പ്യൂട്ടറിൽ ഞാൻ ഏറ്റവും കൂടുതൽ തുറന്നിട്ടുള്ള ഫോൾഡർ 'memories' ആയിരിക്കും. Memories... ഓർമ്മകൾ... ഓർമ്മകളെ ഏതു ഫോർമാറ്റിൽ ആയിരിക്കും ഇൗ കമ്പ്യൂട്ടർ സ്റ്റോർ ചെയ്യുക?. എന്റെ ഒരു അവലോകനത്തിൽ അത് .jpeg ഫോർമാറ്റിൽ ആയിരിക്കണം. അഥവാ ചിത്രങ്ങൾ ആയി. ഇരുപത്തിരണ്ട് വർഷങ്ങൾ ആയി എന്റെ കണ്ണ് നിരന്തരമായി ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ എന്റെ memories ഫോൾഡറിൽ ഞാൻ നോക്കുമ്പോൾ ചുരുക്കം ചിത്രങ്ങളേ കാണാനുള്ളൂ. എന്റെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ..   ഉറക്കം വരാത്ത ചില രാത്രികളിൽ ഞാൻ ആ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കും. ആഴത്തിൽ പതിഞ്ഞ ചില ചിത്രങ്ങൾ ക്ഷണിക്കാതെ തന്നെ കടന്നു വരുന്ന ചില രാത്രികളുണ്ട്. എന്നാൽ ഇവയൊന്നും വരാത്ത രാത്രികളിൽ ഞാൻ ആ ഫോൾഡർ തുടക്കം മുതൽ ഒന്ന് സ്ക്രോൾ ചെയ്ത് നോക്കും. ചെറുപ്രായത്തിലെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പതിപ്പിച്ച ഒരു കാലം ഹൈസ്കൂൾ കാലഘട്ടം ആണ്. സൗഹൃദങ്ങളും കുസൃതികളും ചെറിയ ചെറിയ സന്തോഷങ്ങളും ദ

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

Image
27/03/2021 Saturday ഒടുവിൽ ഞാനും കീഴടങ്ങി... ഒരു വർഷത്തോളം ഉള്ള ചെറുത്തു നിൽപ്പുകൾക്കൊടുവിൽ ഞാനും കീഴടങ്ങി... ആദ്യമായിട്ടാണ് ഒരു കൊറോണ ടെസ്റ്റിന് പോകുന്നത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന, ക്ഷമയുടെ അഗാത തലങ്ങളെ ചൂഷണം ചെയ്ത ആ പ്രക്രിയക്കിടയിൽ ഒരു കാര്യം മാത്രം ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.. ഇനി ഇങ്ങനൊരു പരീക്ഷണത്തിന് ഇടവരുത്തരുതേ എന്ന്. പക്ഷേ എപ്പോഴും പോലെ മുകളിൽ ഇരിക്കുന്നവന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു. നാട്ടിൽ കൊറോണ വ്യാപനം നിയന്ത്രണാതീതം ആയതോടെ ഒരു വീട്ടിൽ നിന്ന് ഒരാൾ എങ്കിലും ടെസ്റ്റ് ചെയ്യണം എന്ന അവസ്ഥ ആയി. യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതിരുന്നിട്ടും ഒന്ന് ടെസ്റ്റ് ചെയ്തേക്കാം എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ഉദിച്ചു. പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല. ഞാനും, എന്നും ഒപ്പം നടന്നിരുന്ന രണ്ടു ചങ്ങാതിമാരും പേരും വിവരങ്ങളും കുറച്ചു സ്രവവും ടെസ്റ്റിംഗ് സെന്ററിൽ കൊടുത്തിട്ട് പോന്നു.  ഇന്ന്.. റിസൽട്ട് വരുന്ന ദിവസം.. സാധാരണ പോലെ ഒരു ദിവസം. ശനിയാഴ്ച ആയതുകൊണ്ട് ഓൺലൈൻ ക്ലാസ്സ് ഇല്ലായിരുന്നു. പതിവുപോലെ വൈകി എണീറ്റു. എണീറ്റപ്പോൾ തന്നെ റിസൽട്ട് ഇന്നാണല്ലോ എന്ന ചിന്ത മനസ്സിലേക്ക് വന്നു. എങ്കി