ചിന്തകളുടെ ചവറ്റുകൊട്ട

മാർച്ചിലെ ഏതോ ദൗർഭാഗ്യ നിമിഷത്തിൽ തുടങ്ങി അന്ത്യമില്ലാതെ നീളുന്ന ഈ lockdown ന്റെ ഏതോ യാമത്തിൽ മനസ്സിലേക്ക് വന്ന ഒരു ചിന്തയാണ്. ചിന്ത എന്നതിൽ ഉപരി ഒരു ചോദ്യമാണ്. അത് അപ്പോൾതന്നെ എന്റെ ചില ആത്മാർത്ഥ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസ്സേജ് ആയി അയക്കുകയും ചെയ്തു. ആ മെസ്സേജ് ഇങ്ങനെയാണ് "I am giving u a task!! ഏതാണ്ട് 60 ദിവസത്തോളം ആയി നമ്മൾ വീട്ടിൽ ഇരിക്കുകയാണ്. ഇനി എത്ര നാൾ ഇരിക്കേണ്ടി വരുമെന്നും അറിയില്ല. പക്ഷെ ഈ ഒരു അവസരത്തിൽ ഒരു തിരിഞ്ഞുനോട്ടം ഞാൻ ആവശ്യപ്പെടുകയാണ്. ഇങ്ങനെ വിചാരിക്കുക. Lockdown ഒക്കെ കഴിഞ്ഞ് ക്ലാസ്സ് തുടങ്ങിയിരിക്കുന്നു. ഒരു മാഷ് വന്നു ഈ lockdown കാലത്ത് നിങ്ങൾക്ക് worthwhile ആയി തോന്നിയ നിങ്ങൾ ചെയ്ത കാര്യങ്ങൾ എന്തൊക്കെ ആണ്. അത് നിങ്ങളോട് ക്ലാസ്സിന്റെ മുൻപിൽ വന്നു പറയാൻ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും. ഒരു കണ്ണാടിയിൽ എന്ന പോലെ നിന്നിലേക്ക് തന്നെ നോക്കി സത്യസന്ധതമായ് ഒന്ന് ആലോചിച്ചു നോക്കുക".. എന്തായാലും ടാസ്ക് ഞാനും ഏറ്റെടുത്തു. അതെ ഞാനിപ്പോൾ തിങ്ങിനിറഞ്ഞ ഒരു ക്ലാസ്സ് മുറിയിൽ എന്റെ സഹപാഠികളെ ആഭിമുഖീകരിച്ചു നിൽക്കുകയാണ്... അത് പറയാൻ.. ഒറ്റ നോട്ടത്തിൽ അങ...