ചിന്തകളുടെ ചവറ്റുകൊട്ട

മാർച്ചിലെ ഏതോ ദൗർഭാഗ്യ നിമിഷത്തിൽ തുടങ്ങി അന്ത്യമില്ലാതെ നീളുന്ന ഈ lockdown ന്റെ ഏതോ യാമത്തിൽ മനസ്സിലേക്ക് വന്ന ഒരു  ചിന്തയാണ്. ചിന്ത എന്നതിൽ ഉപരി ഒരു ചോദ്യമാണ്. അത് അപ്പോൾതന്നെ എന്റെ ചില ആത്മാർത്ഥ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസ്സേജ് ആയി അയക്കുകയും ചെയ്തു. ആ മെസ്സേജ് ഇങ്ങനെയാണ് 
"I am giving u a task!!
ഏതാണ്ട് 60 ദിവസത്തോളം ആയി നമ്മൾ വീട്ടിൽ ഇരിക്കുകയാണ്. ഇനി എത്ര നാൾ ഇരിക്കേണ്ടി വരുമെന്നും അറിയില്ല. പക്ഷെ ഈ ഒരു അവസരത്തിൽ ഒരു തിരിഞ്ഞുനോട്ടം ഞാൻ ആവശ്യപ്പെടുകയാണ്. ഇങ്ങനെ വിചാരിക്കുക. Lockdown ഒക്കെ കഴിഞ്ഞ് ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു. ഒരു മാഷ് വന്നു ഈ lockdown കാലത്ത് നിങ്ങൾക്ക് worthwhile  ആയി തോന്നിയ നിങ്ങൾ ചെയ്ത കാര്യങ്ങൾ എന്തൊക്കെ ആണ്.  അത് നിങ്ങളോട് ക്ലാസ്സിന്റെ മുൻപിൽ വന്നു പറയാൻ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും. ഒരു കണ്ണാടിയിൽ എന്ന പോലെ നിന്നിലേക്ക്‌ തന്നെ നോക്കി സത്യസന്ധതമായ് ഒന്ന് ആലോചിച്ചു നോക്കുക"..
എന്തായാലും ടാസ്ക് ഞാനും ഏറ്റെടുത്തു. അതെ ഞാനിപ്പോൾ തിങ്ങിനിറഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിൽ എന്റെ സഹപാഠികളെ ആഭിമുഖീകരിച്ചു നിൽക്കുകയാണ്... അത് പറയാൻ..


ഒറ്റ നോട്ടത്തിൽ അങ്ങനെ worthwhile ആയി ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷെ ഈ lockdown കാലത്ത് ഞാൻ ചെയ്തതിൽ എനിക്ക് worthwhile ആയി തോന്നുന്ന ഒരു കാര്യം ഞാൻ കണ്ണാടിയിൽ നോക്കി എന്നതാണ്. അതെ..  ഞാൻ എന്നെ നോക്കി കണ്ടു. എന്നെ കുറിച്ച് ചിന്തിച്ചു. 

ഏതോ ഒരു പോയിന്റിൽ വെച്ച് എനിക്ക് ഈ lockdown കാലത്ത് ചെയ്യാമായിരുന്ന കാര്യങ്ങളുടെ ഒരു അനന്തയെ കുറിച്ച് ഞാൻ ചിന്തിച്ചു. അവിടെ എന്റെ മുന്നിൽ റോൾ മോഡലുകളെ പോലെ തിളങ്ങി നിന്നത് എന്റെ രണ്ടു ക്ലാസ്സ്‌മേറ്റ്സ് ആണ്. ഒരു പ്രമുഖ നാഷണൽ ഇവന്റിൽ പങ്കെടുത്തു വിജയം കൊയ്ത രണ്ടു യുവ പ്രതിഭകൾ. സ്വപ്നതുല്യമായ അവരുടെ prize money യെക്കാൾ അവരുടെ പ്രതിഭയും കഴിവും ആണ് എന്നെ അമ്പരപ്പിച്ചത്.  100 മീറ്റർ ഓടാൻ ഞാൻ എടുക്കുന്ന സമയം കണ്ടെത്തിയിട്ട് ഉസൈൻ ബോൾട്ടിന്റെ വേൾഡ് റെക്കോർഡിലേക്ക് നോക്കുന്നത് പോലെ ആണ് എനിക്ക് അത് തോന്നിയത്. പക്ഷെ ഉസൈൻ ബോൾട്ടും മനുഷ്യനാണ്, ഞാനും മനുഷ്യനാണ്. എനിക്കും സാധിക്കാവുന്നതേ ഉള്ളു. അതുപോലെ ഇവർ എന്റെ സഹപാഠികൾ ആണ്. എന്റെ അതേ വിദ്യാഭ്യാസം ഉള്ളവർ. അപ്പോൾ എനിക്കും സാധിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എന്തുകൊണ്ട് എനിക്ക് അതിനു കഴിഞ്ഞില്ല. എന്തുകൊണ്ട് എന്റെ ജീവിതം വലിയ ഏറ്റക്കുറച്ചിലുകളോ വഴിത്തിരിവുകളോ ഇല്ലാത്ത ഒരു സാമന്തര രേഖയായ് ഇങ്ങനെ നീണ്ടു പോകുന്നു... ഉത്തരം അതിൽതന്നെ ഉണ്ടായിരുന്നു. ഞാൻ എന്നും ഒരു ഒഴുക്കിനൊത്ത് പൊയ്ക്കൊണ്ടിരിക്കുന്നവൻ ആണ്. ജീവിതത്തിൽ എന്തെങ്കിലും എക്സ്ട്രാ ഓർഡിനറി ആയി ചെയ്യണം എന്നൊക്കെ എപ്പോഴൊക്കെയോ ചിന്തിച്ചിട്ടുണ്ട്. പക്ഷെ അതിനു വേണ്ടി ഒരു ചെറു വിരൽ അനക്കുകയോ ഒന്ന് തീവ്രമായി ആഗ്രഹിക്കുകയോ പോലും ചെയ്തിട്ടില്ല. ഇതുപോലെ മറ്റനേകം ചിന്തകളും അതിലുപരി തിരിച്ചറിവുകളും എനിക്കുണ്ടായി. അതിൽനിന്നു എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ, ഞാൻ അതിനൊത്ത് പ്രവർത്തിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. തിരിച്ചറിവുകൾ നല്ലതാണ്. 

മറ്റെന്തെങ്കിലും worthwhile ആയി ചെയ്തോ എന്ന് ചോദിച്ചാൽ ഞാൻ എന്റെ ഫോണിലെ google keep notes എന്ന ആപ്പിനെ പറ്റി സംസാരിക്കേണ്ടി വരും. കാരണം ഈ lockdown കാലത്താണ് ഞാൻ കൂടുതലായും എന്റെ ചിന്തകളെ അല്ലെങ്കിൽ ഭാവനകളെ എഴുത്തു രൂപത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. അതിൽ എന്റെ വിശ്വസ്ഥനായ മനസാക്ഷി സൂക്ഷിപ്പുകാരനെ പോലെ ഇന്നും നിലകൊള്ളുന്നതു ഈ ആപ്പ് ആണ്. ആ നോട്സിൽ പലതിനെയും blog writings ആയി പരുവപ്പെടുത്തുകയും ചെയ്തു. വെറുതെ ചിന്തിച്ചു മറക്കുന്നതിൽ ഉപരിയായ് അതൊന്നു കുറിച്ചു വയ്ക്കുമ്പോൾ ആ ചിന്തകൾക്ക് കൈവരുന്ന ഒരു മനോഹാരിത ഞാൻ കണ്ടറിഞ്ഞു. ചിന്തകൾ എന്ന് പറയുമ്പോൾ തലയിൽ ആപ്പിൾ വീണപ്പോൾ newton ന് ഉണ്ടായ ചിന്തകളെ പോലെ ആണെന്ന് വിചാരിക്കരുത്. ഒരു ദിവസം വീട്ടിൽ ഇങ്ങനെ ഒറ്റക്ക് ഇരിപ്പായിരുന്നു. പെട്ടെന്ന് വന്നൊരു ചിന്തയാണ്... പൊടുന്നനെ ഒരു ദിവസം ഞാൻ ഈ ലോകത്ത് ഒറ്റക്കായി പോയാൽ എന്തായിരിക്കും എന്റെ മാനസീകാവസ്ഥ. അങ്ങനെ ഒരു ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞതാണ് 'ഏകാന്തത' എന്ന എന്റെ ഒരു blog writing. വായിക്കുന്നവർക്ക് ചിലപ്പോൾ വിഡ്ഢിത്തമായി തോന്നാം. പക്ഷെ എനിക്ക് വന്ന ഒരു ചിന്തയാണ്. അത് എഴുതുന്നതിൽ ഞാൻ ഒരു ആനന്ദം കണ്ടെത്തുന്നു. 

മറ്റെന്തെങ്കിലും കൂടെ worthwhile ആയി ചെയ്തിട്ടുണ്ട് എങ്കിൽ അത് ചില യാത്രകൾ ആണ്. അഫ്ഗാനിസ്താന്റെ യുദ്ധഭൂമികളിലൂടെയും ബഹറിൻന്റെ സമരചരിത്രത്തിലൂടെയും വിവിധ മനുഷ്യ മനസ്സുകളിലൂടെയും അനുഭവങ്ങളിലൂടെയും ചില മഹത്തായ അറിവുകളിലൂടെയും എല്ലാം ഒരു സഞ്ചാരം. അതിനു എന്നെ സഹായിച്ചത് khaled hosseini യും benyamin നും ഒക്കെ ആണ്. അവരുടെ കൈപിടിച്ചു ആ യാത്രകൾ പോകുമ്പോൾ ഞാൻ ആഗ്രഹിക്കാറുണ്ട് ഒരിക്കലെങ്കിലും മറ്റൊരാളെ ഇങ്ങനെ കൈപിടിച്ച് ഒരു യാത്ര കൊണ്ടുപോവാൻ എനിക്ക് എന്നെങ്കിലും സാധിക്കുമോ എന്ന്. പക്ഷെ അതിനു ജീവിതാനുഭവങ്ങൾ വേണം. അക്കാര്യത്തിൽ എന്റെ ജീവിതം ഇന്നും ഒരു മരുഭൂമി ആണ്. 

©believer

Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട