ഒരു വട്ടനും ഒരുപിടി കനവുകളും

ഞാൻ believer...ഒരു വിശ്വാസി...  21 വയസ്സ്. ഒരു സാധാരണ മനുഷ്യന്റെ ആയുഷ്കാലം ആയ 60 വർഷത്തിന്റെ മൂന്നിൽ ഒന്ന് തികച്ചും സാധാരണമായ രീതിയിൽ ജീവിച്ചു തീർത്ത ഒരു സാധാരണക്കാരൻ. ഒരുപാട് മനുഷ്യരെ കണ്ടിട്ടുണ്ട് ഈ 20 വർഷ കാലയളവിൽ. ഒരാളെ പോലെ 7 പേര് ഉണ്ടാവുമെന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ..  ഇല്ലടാ...  എനിക്ക് ഇതുവരെ കണ്ടുകിട്ടീട്ടില്ല..  എന്നെപ്പോലെ  7 എണ്ണം പോയിട്ടു ഒരു വട്ടനെ പോലും ഇതുവരെ കാണാൻ പറ്റീല്ല.. ആഗ്രഹം ഉണ്ടായിരുന്നു...  ഇപ്പോഴും ഉണ്ട്..  എന്നെപ്പോലെ ചിന്തിക്കുന്ന... എന്റെ അതേ വട്ടുള്ള... എന്നെ മനസ്സിലാകുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. പല ഇടത്തുനിന്നും കേട്ടിട്ടുള്ള പ്രയോഗങ്ങൾ ആണ്.. "ടാ പ്രാന്താ.. ",  "നിനക്ക് വട്ടാ... ". അതേടോ എനിക്ക് കുറച്ചു പ്രാന്തുകൾ ഒക്കെ ഉണ്ട്. പക്ഷെ എന്നെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്റെ ചില വട്ടുകൾ ആണ്.


എനിക്ക് എന്റെതായ ഒരു ലോകം ഉണ്ട്. എന്റെ ചിന്തകളുടെ ലോകം. അവിടെ ഞാൻ ചിലപ്പോൾ രാജാവാണ്...  ചിലപ്പോൾ വിജയ് ആണ്..  മനസ്സിലായില്ലേ?..  രക്ഷകൻ..  അതാണ്‌.. ചിലപ്പോൾ ഹീറോ ആണ്.. പക്ഷെ ശെരിക്കും ഞാൻ ആരാണ്?...  ഞാൻ ഞാനാണ്.. 😇. 
"എടാ ദാസപ്പാ..  എന്നെ ശെരിക്കും ഒന്ന് നോക്യേ..  എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോന്ന്... "😁.
ഇപ്പൊ നിങ്ങക്കും തോന്നുന്നില്ലേ എനിക്ക് എവിടെയോ ഒരു പിരി ഇളകി പോയി ട്ടുണ്ടെന്നു..😌.
ആ പിരി കണ്ടുപിടിക്കാൻ ആണോ എന്നറിയില്ല.. എന്നും യാത്രകൾ എന്നൊരു വട്ടുണ്ട് എനിക്ക്. ചങ്ങായിമാരെയും കൂട്ടി ട്രിപ്പിൾസും അടിച്ചു കൊറേ യാത്രകൾ പോയിട്ടുണ്ട്..  പക്ഷെ അതല്ല...  വേറെ ചില യാത്രകൾ ഉണ്ട്..  ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിലും  ഇൻസ്റ്റാ സ്റ്റോറിയിലും വരാത്ത ചില യാത്രകൾ.  ഞാൻ ഒറ്റക്കായിരുന്നോ എന്ന് ചോദിച്ചാൽ..  അല്ല..  ചിന്തകളുടെ ഒരു ലോകവും മറുത്തോന്നും പറയുല്ലാത്ത ഒരു കുടു കുടു വണ്ടിയും ഉണ്ടായിരുന്നു കൂടെ.. എവിടെ പോയാലും കൂടെ വരാനും എന്ത് പറഞ്ഞാലും കേട്ടിരിക്കാനും അവൻ റെഡി ആണ്. എന്റെ റോയൽ എൻഫീൽഡ്.. ചിലപ്പോൾ തോന്നും അവന്റെ മുഴക്കത്തിനും എന്റെ ഹൃദയമിടിപ്പിനും ഒരേ താളമാണെന്ന്. എങ്ങോട്ടെന്ന്‌ ഒരു അന്തവും ഇല്ലാത്ത പല യാത്രകളും ചെന്ന് അവസാനിച്ചത് ചില കടൽ തീരങ്ങളിൽ ആണ്. എന്തോ വല്ലാത്ത ഒരു പ്രണയം ആണ് കടലിനോട്. എന്റെ ചിന്തകൾ പോലെ അനന്തമായ കടൽ. എന്നിലേക്ക്‌ ഓർമ്മകൾ ഓളം തല്ലുന്ന പോലെ തിരകൾ. ഒരിക്കലും മറക്കാത്ത കടലോർമ്മകളുടെ മുൻപന്തിയിൽ ഒന്നുണ്ട്.. ഒരു യാത്ര.. അന്ന് എന്റെ ജന്മദിനം ആയിരുന്നു. കേക്ക് മുറിച്ചു ആഘോഷിക്കാൻ ഒന്നും ആരും മുതിരില്ല... അതൊന്നും ആഗ്രഹിച്ചിട്ടും ഇല്ല.. അതുകൊണ്ട്  നേരെ വെച്ച് പിടിച്ചു..  ഒരു ബീച്ചിലോട്ട്... ആരുംതന്നെ  ഇല്ലാത്ത ഒരു സ്ഥലം.. പക്ഷേ തിരകളും ചിന്തകളും എന്നെ ഏകാന്തനാക്കിയില്ല. വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും വന്നപോലെ ഒരു ഗ്രീറ്റിങ് മെസ്സേജ് ഞാനും എഴുതി.. ആ മണൽപ്പുറത്ത്.. "happy birthday dear me".. 😇.  പക്ഷെ കടലമ്മക്കു പിടിച്ചില്ല.. ഓടിവന്നു അങ്ങ് മായ്ച്ചുകളഞ്ഞു. എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും..  അതേടോ...കടലമ്മ കള്ളിയാ..


വേറൊരു വട്ടുണ്ട്... മഴ.... ഓർമകളുടെ പ്രളയം ഉണ്ടാക്കുന്ന നല്ല അസ്സല് മഴ.  അവിടെയും കൂടെ നനയാൻ അവൻ ഉണ്ടാവും..  ന്റെ KL 59 T 7722. മഴയുടെ തണുപ്പിൽ കൈയും മെയ്യും വിറച്ചിട്ടും മഴത്തുള്ളികൾ എന്റെ കണ്ണ് നനച്ചിട്ടും അവന്റെ ചൂടും ആ മഞ്ഞ ഹെഡ്ലൈറ്റ് വെളിച്ചവും എന്നെ എന്നും അടുത്ത ചായപ്പീടിക വരെ കൊണ്ടെത്തിക്കും. "ചേട്ടാ...  ഒരു ഡബിൾ സ്ട്രോങ്ങ്‌..  മധുരം  കൂട്ടി.. ". ശെരിയാ ലാലേട്ടാ..  ഉയരം കൂടും തോറും ചായേടെ സ്വാദ് കൂടും. പക്ഷെ അത് ഭൗമീക ഉയരം മാത്രം അല്ല..  മനസ്സിന്റെ ഉയരത്തിന്റെ കാര്യത്തിലും അങ്ങനെയാണ്.

ഭൗമീക ഉയരത്തിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തത്‌... നമ്മടെ മാധവൻ മാഷ് പറയണ പോലെ.. "എനിക്ക് വേറൊരു മകൻ കൂടി ഉണ്ട് "..  ശ്ശേ..  എനിക്ക് വേറൊരു വട്ടു കൂടി ഉണ്ട്.. 😉.  മലനിരകൾ...  വിഖ്യാതമായ പൈതൽമലയുടെ മടിത്തട്ടിൽ ആണ് എന്റെ വീട്.  മുറ്റത്തു നിന്ന് നോക്കിയാൽ  കാണാം പ്രൌഢിയോടെ തല ഉയർത്തി നിൽക്കുന്ന അവളെ. മഞ്ഞു പുതച്ചു ഈറനണിഞ്ഞുള്ള ആ നിൽപ്പുണ്ട്.. കണ്ടാൽ മനം കുളിരും. അങ്ങ് മേലോട്ട് ചെല്ലുംതോറും ശരീരവും കുളിരും. മല കയറാനും അവനാ ബെസ്റ്റ്..  റോയൽ എൻഫീൽഡ്..  മലയുടെ മുകളിലെ നിരപ്പിൽ അവനെ തളച്ചിട്ട് മഞ്ഞിന്റെ വെള്ള പുതച്ചു കിടക്കുന്ന ആ താഴ്വാരത്തെ നോക്കി അങ്ങനെ നിക്കും. കോടമഞ്ഞിൽ കുളിരണിഞ്ഞ് അങ്ങനെ നിൽകുമ്പോൾ അറിയാതെ പാടിപ്പോകും.. "ഇവിടുത്തെ കാറ്റാണ് കാറ്റ്... മല മൂടും മഞ്ഞാണ് മഞ്ഞ്.. "
അങ്ങനെ മനസ്സിൽ വന്നു കൂടിയ ഒരു വട്ടുകൂടി ഉണ്ട്. ഒരാഗ്രഹം ആണ്.. ഒരു ഹിമാലയൻ യാത്ര.. എന്ന് നടപ്പാവും എന്നറിയില്ല. പക്ഷെ ഒരിക്കൽ ഞാൻ പോകും. പാറിപ്പറന്ന്‌... ഒരു ദേശാടന കിളിയെപ്പോലെ...
നോർമൽ ലൈഫും ഹൈ ക്ലാസ്സ്‌ സ്റ്റാൻഡേർടും  ഒക്കെ നല്ലത് തന്നെയാണ് ബ്രോ. പക്ഷെ ഇങ്ങനെ ചില വട്ടുംകൊണ്ട് ജീവിക്കുന്നതും ഒരു ഹരം അല്ലെടോ.. 

Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട