ഒരു ക്ലീഷേ ശോക കഥ

ജോലി തിരക്കിനിടയിലും ഇടയ്ക്കിടെ phone നോക്കുന്നത് ഇപ്പോഴും ഒരു ശീലം തന്നെയാണ്. അന്ന് പക്ഷേ എന്നെ സിസ്റ്റതിൽ നിന്ന് കണ്ണെടുപ്പിച്ചത് ഒരു കോൾ ആയിരുന്നു. ഐഫോണിന്റെ വിഖ്യാതമായ ringtone കേട്ട് ഞാൻ എന്റെ ഫോൺ കയ്യിൽ എടുത്തു. Unknown number ആണ്. ഫോൺ മാറിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. ചിലപ്പോ പഴയ പരിചയക്കാർ വല്ലതും ആകും. ആദ്യമൊന്ന് ചിന്തിച്ചു. പിന്നീടാണ് ആ നമ്പറിലൂടെ കണ്ണോടിച്ചത്. ആദ്യത്തെ നാലക്കം വായിച്ചപ്പോൾ തന്നെ പണ്ടെങ്ങോ മനപ്പാഠമാക്കിയ ആ നമ്പർ മനസിലേക്ക് വന്നു. ഒരു ഞെട്ടലടെയാണെങ്കിലും തണുത്തുറഞ്ഞ ഓർമകളുടെ ആ വഴിയിലൂടെ മനസ്സ് ഒരു ദ്രുതസഞ്ചാരം നടത്തി. പൊടുന്നനെ തന്നെ ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. Call attend ചെയ്യണം. എന്തിനായിരിക്കും ഇപ്പൊൾ ഒരു call. മനസ്സിൽ ഒരായിരം ചോദ്യങ്ങളോടെ ഞാൻ ആ call attend cheythu. "ഹലോ..." ആ ശബ്ദം.... കൂടെയുണ്ടായിരുന്ന കാലത്തെന്നും കേൾക്കാൻ കൊതിച്ച ആ ശബ്ദം.. മറന്നിരുന്നില്ല ഞാൻ. മറക്കാൻ കഴിഞ്ഞിരുന്നില്ല. തിരിച്ച് ഒരു ഹലോ പറയണം. നെഞ്ചിലെ വീർപ്പുമുട്ടലിനെ മറികടന്ന് ഒടുക്കം ഞാൻ അത് പറഞ്ഞു. എന്റെ ശബ്ദം മാറിപ്പോയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല. മറന്നതുകൊണ്ടാവാം "അലൻ അല്ലേ?" എന്നൊരു ചോദ്യം. "എന്നെ മനസ്സിലായോ?"...  "ഇല്ലെടി പൊട്ടത്തി.. എനിക്ക് മനസിലായില്ല" എന്ന എന്റെ സ്വതസദ്ധമായ തർക്കുത്തരം ആണ് മനസ്സിൽ വന്നതെങ്കിലും തികച്ചും ഫോമൽ ആയി ഞാൻ പറഞ്ഞു "ഹാ മനസ്സിലായി... എന്തൊക്കെ ഉണ്ട് വിശേഷം..". പ്രതീക്ഷിച്ചപോലെ "സുഖം" എന്ന ഉത്തരവും തിരിച്ചൊരു സുഖാന്വേഷണവും കഴിഞ്ഞു. ഒരു അപരിചിതനോട് ചോദിച്ച് അറിയുന്നപോലെ അവൾ എന്നോട് ജോലിയേക്കുറിച്ചും മറ്റു കാര്യങ്ങളും അന്വേഷിച്ചു. അറിഞ്ഞുവച്ചിരുന്നൂ എങ്കിലും ഞാനും ചോദിച്ചു അവളുടെ കാര്യങ്ങൾ. വിശേഷ അന്വേഷണങ്ങൾക്കൊടുവിൽ ഞാൻ ചോദിച്ചു "എന്തേ ഇപ്പൊൾ ഒരു വിളി...". ഒടുക്കം യാഥാർത്ഥ്യം എന്റെ മുഖത്തടിച്ചു. ഞാൻ അതായിരിക്കല്ലേ എന്ന് പ്രാർത്ഥിച്ച ആ കാര്യം അവൾ‌ എന്നോട് പറഞ്ഞു.. " വരുന്ന 17-ആം തിയതി ആണത്രേ.. വരൻ ഏതോ ഗൾഫുകാരൻ ആണ് പോലും. സ്വാഭാവികമായി പറയേണ്ട മറുപടി പറഞ്ഞു ഞാൻ call cut ചെയ്തു. "ശ്രമിക്കാം.. ജോലിത്തിരക്ക് ഉണ്ട്..".
എയർ കണ്ടീഷൻ ചെയ്ത ക്യാബിനിൽ ആ കറങ്ങുന്ന കസേരയിൽ ഞാൻ ഒന്ന് ചാഞ്ഞു കിടന്നു. ഞാൻ കണ്ണ് അടയ്ക്കാൻ കാത്തിരുന്നത് പോലെ ഓർമ്മകൾ എന്നെ ആ പഴയ ക്ലാസ്സ് മുറിയിൽ കൊണ്ടെത്തിച്ചു. തലവേദന ഭാവിച്ചു ഡെസ്കിൽ തല വെച്ച് കിടക്കുമ്പോഴും എന്നെ നോക്കുന്ന ആ കണ്ണുകളിൽ കൈകളാൽ ഒളിപ്പിച്ച ഒരു നറു പുഞ്ചിരി ഞാൻ കണ്ടിരുന്നു. ക്ലാസിലെ projector-ൽ സ്ലൈഡുകൾ മാറി മറിയുമ്പോഴും അരികിലിരുന്ന് കൈകൾ ഇണചേർത്ത് സ്വപ്നങ്ങൾ കണ്ട ആ കാലം...
എന്റെ ഫോണിന്റെ ringtone കേട്ടാണ് അ മയക്കത്തിൽ നിന്ന് ഞാൻ ഉണർന്നത്. ഇത്തവണ unknown number അല്ല. അന്നും ഇന്നും കൂടെയുള്ള പ്രിയ ചങ്ങാതി ആണ്. പ്രത്യേകിച്ച് മുഖവുര ഒന്നും കൂടാതെ തന്റെ ശൈലിയിൽ അവൻ പറഞ്ഞു.. "അപ്പോ എങ്ങനാ.. നാട്ടില്ലോട്ട് രണ്ട് ticket book ചെയ്യട്ടെ..". ഞാൻ മൂളി.. ഫോൺ കട്ട് ചെയ്തു.



വീട്ടിലെ കട്ടിലിന്റെ സുഖം പിടിച്ചിട്ടാവണം 4-5 റിംഗ് കഴിഞ്ഞിട്ടാണ് ഞാൻ ഫോൺ റിംഗ് ചെയ്യുന്നത് അറിഞ്ഞത്. ചങ്ങാതി ആണ്. തലേദിവസം പറഞ്ഞിരുന്നതുപോലെ അവൻ കൃത്യം 8 മണിക്ക് തന്നെ വിളിച്ചു. "അര മണിക്കൂർ.. ഇതാ എത്തി.." ഞാൻ ഫോൺ വെച്ചു. ഉറക്കം നഷ്ടപ്പെട്ടിരുന്നു എങ്കിലും ഞാൻ അല്പനേരം കട്ടിലിൽ തന്നെ കിടന്നു. ഇന്നാണ് ആ ദിവസം. വലിയ ഉത്സാഹം ഒന്നും ഇല്ലായിരുന്നെങ്കിലും സമയക്കുറവ് കൊണ്ട് ഞാൻ വേഗം ready ആയി. Door തുറന്നു ഞാൻ എന്റെ car il കയറാൻ പോകുമ്പോൾ പിന്നിൽ നിന്ന് ആ സ്ഥിരം പല്ലവി.. "സൂക്ഷിച്ചു പോണേ..".. അമ്മ...

പണ്ടെങ്ങോ പോയിരുന്നു എങ്കിലും ഓർമകളിൽ കണ്ടെത്താൻ ആവത്ത ആ വഴികളിലൂടെ ചങ്ങാതിയുടെ ഗൂഗിൾ മാപ് നോക്കിയുള്ള നാവിഗേഷൻ അനുസരിച്ച് ഞാൻ മുൻപോട്ട് നീങ്ങി. ഒടുക്കം ഞങ്ങൾ തിരഞ്ഞിരുന്ന ആ കല്യാണ വീട്, അവളുടെ ഭാഷയിൽ പറഞ്ഞാൽ "മങ്ങലപ്പൊര" എത്തിച്ചേർന്നു. ഞങ്ങളെ വരവേൽക്കാൻ കാത്തിരുന്നത് പഴയ ഒരു കൂട്ടുകാരിയുടെ 100 watt ചിരിയാണ്. അവളുടെ ശ്രദ്ധ മുഴുവൻ എൻ്റെ ചങ്ങാതിയിലേക്കു ആയിരുന്നതുകൊണ്ടും എൻ്റെ ചിന്തകൾ മറ്റെവിടെയോ ആയിരുന്നതുകൊണ്ടും ഒരു 40 watt ചിരി കൊണ്ട് ഞാനും adjust ചെയ്തു. അവളോട് കുശലം പറയുമ്പോഴും എൻ്റെ കണ്ണുകൾ ആ മങ്ങലപ്പുരയിൽ ഒരു മുഖത്തിനായി തിരച്ചിലിൽ ആയിരുന്നു. എന്നെ ഇന്നും മനസ്സിലാക്കുന്നതുകൊണ്ട് ആവാം അധികം കുശലാന്വേക്ഷണത്തിന് നിൽക്കാതെ അവൾ ഞങ്ങളെ വധൂവരന്മാരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി. പണ്ടൊരിക്കൽ അവളുടെ കൂടെ നടന്നു കയറിയിട്ടുള്ള ആ പടിക്കെട്ട് കയറുമ്പോൾ എന്തെന്നില്ലാത്ത ഒരു ചങ്കിടിപ്പ് ഞാൻ അനുഭവിച്ചു. എങ്ങനെ ഫെയ്സ് ചെയ്യും... അലങ്കാരങ്ങൾ നിറഞ്ഞ ഒരു മുറിയുടെ പടിവാതിലിൽ നിന്നു കൊണ്ട് ഞാൻ കണ്ടു.. എത്ര മായിച്ചിട്ടും മനസ്സിൽ നിന്ന് പോകാത്ത ആ മുഖം. ഫോട്ടോ എടുക്കുന്ന തിരക്കിലാണ്.. മേയ്ക്കപ്പിനൊപ്പം മുഖത്ത് തേച്ചു പിടിപ്പിച്ച ഒരു ചിരിയോടെ കാമറയിലേക്ക് ദൃഷ്ടി പതിപ്പിച്ചിരുന്ന അവളുടെ കണ്ണുകൾ പെട്ടെന്ന് എന്നിലേക്ക് തിരിഞ്ഞു. ആ കണ്ണുകൾ.. ആ നോട്ടം.. പണ്ട് എന്തൊക്കെയോ കാരണങ്ങൾക്കൊണ്ട് വഴക്കിട്ട് അപരിചിതരെപ്പോലെ നടക്കുമ്പോഴും എന്നെ പിടിച്ച് കുലുക്കിയിരുന്ന അതേ നോട്ടം. എന്ത് ചെയ്യണമെന്നറിയാതെ ആ വാതിൽപടിക്കൽ ഞാൻ നിശ്ചലനായി നിന്നു. അപ്പൊഴേക്കും എൻ്റെ ചങ്ങാതി അവിടെയും കുശലാന്വേക്ഷണം തുടങ്ങിയിരുന്നു. ഞാൻ അസ്വസ്ഥനായിരുന്നു. യാത്ഥാർത്യം എന്നെ വീർപ്പുമുട്ടിച്ചു. എൻ്റെ presense അവളെയും അസ്വസ്ഥമാക്കിയത് ഞാൻ അറിഞ്ഞു. ശ്രദ്ധ മുഴുവൻ അവളിലായിരുന്നു എങ്കിലും ഒരിക്കൽക്കൂടി ആ മുഖത്ത് നോക്കാൻ ഞാൻ ധൈര്യപ്പെട്ടില്ല. തിരക്കേറിയ ആ വീടുപോലെ ചിന്തകളും ഓർമ്മകളും എന്നെ ശ്വാസം മുട്ടിച്ചു. ആ മുറിയിൽ നിന്ന് പുറത്തു കടക്കാൻ ഞാൻ ആഗ്രഹിച്ചു. പഴയ classmates എന്ന പേരിൽ അവൾ ഞങ്ങളെ അയാൾക്ക് പരിചയപ്പെടുത്തി. എൻ്റെ ആശ്വാസത്തിന് എന്നവണ്ണം ഒരു അപരിചിതൻ ഞങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചു. ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്ത ശേഷം ഞാൻ ആ മുറിയിൽ നിന്ന് രക്ഷപെട്ടു. തിരിച്ച് ആ പടിക്കെട്ട്  ഇറങ്ങുമ്പോൾ എൻ്റെ ചങ്ങാതി വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതെല്ലാം കേൾക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ തലയിൽ അതൊന്നും കയറിയില്ല. എൻ്റെ മനസ്സ് മറ്റെങ്ങോ ആയിരുന്നു. സത്യത്തിൽ എന്റെ മനസ്സ് എന്നെ കൈവെടിഞ്ഞിരുന്നു. ആ വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു. ഒരു അനുഗ്രഹം എന്നവണ്ണം എൻ്റെ ഫോൺ ring ചെയ്തു. ഒരു important call എന്ന കള്ളം പറഞ്ഞ് ഭക്ഷണം കഴിക്കാൻ പോയിരുന്ന അവരുടെ ഇടയിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറി. വീടിനു പുറത്ത് കുറച്ചു മാറി  park ചെയ്തിരുന്ന എൻ്റെ കാറിൻ്റെ അടുക്കലേക്ക് ഞാൻ നടന്നു. ആ call ഞാൻ attend ചെയ്തില്ല. എൻ്റെ ശരീരമാകെ ഒരു വിറയൽ ഞാൻ അനുഭവിച്ചു. കാർ തുറന്ന് ഒരു നിമിഷം ഞാൻ സീറ്റിൽ തല ചായ്ച്ച് ഇരുന്നു. ശേഷം ടാഷ് ബോർഡിലെ സിഗരറ്റ് പായ്ക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു. എരിഞ്ഞു പുകയുന്ന ആ കനലിനെ പെയ്തിറങ്ങിയ നീർമഴയ്ക്ക് അണക്കാനായില്ല. നാലോ അഞ്ചോ പുകയെടുത്ത് ആ സിഗരറ്റ് ഞാൻ വലിച്ചെറിഞ്ഞു. കാറിലെ വാട്ടർ ബോട്ടിൽ എടുത്ത് മുഖം കഴുകി. ഇനി ഈ വീട്ടിൽ നിൽക്കാനുള്ള മനക്കരുത്ത് എനിക്ക് ഇല്ലെന്ന് ഞാൻ മനസ്സിലാക്കി. പുറപ്പെടാം.. പക്ഷെ ചങ്ങാതി... അവനോട് ഒന്നു പറയണം. ഞാൻ വീണ്ടും ആ മുറ്റത്തേക്ക് നടന്നു. നിരന്നു കിടക്കുന്ന ചെയറുകളിൽ ഇരുന്ന് കൂട്ടുകാരിയുമായി കുശലം പറയുന്ന അവന്റെ അടുത്തേക്ക് ഞാൻ നടന്നു. സിഗരറ്റിൻ്റെ മണം അടിച്ചിട്ടാണോ എൻ്റെ മുഖം കണ്ടിട്ടാണോ എന്നറിയില്ല, "എന്തേ..? " അവൻ ചോദിച്ചു. "എനിക്ക് അത്യാവശ്യമായി പോണം. വളരെ അത്യാവശ്യമാണ്". ഞാൻ കള്ളം പറഞ്ഞു. എന്നെ മനസ്സിലാക്കിയതുകൊണ്ടാവാം അവൻ മറുത്തൊന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചിട്ടു പോകാൻ കൂട്ടുകാരി എന്നെ നിർബന്ധിച്ചു. ഞാൻ വിസമ്മതിച്ചു. ഞാൻ വീണ്ടും പുറത്തേക്ക് നടന്നു. തിരിഞ്ഞു നോക്കരുത് എന്ന് ഒരായിരം വട്ടം മനസ്സ് പറഞ്ഞിട്ടും ഒരിക്കൽക്കൂടി ഞാൻ ഹൃദയം പറഞ്ഞത് കേട്ടു. തിരിഞ്ഞു നോക്കി... വരനൊപ്പം ഉമ്മറത്തു നിൽക്കുന്ന അവളെ ഞാൻ കണ്ടു. നടന്നകലുന്ന എന്നെയാണ് ആ കണ്ണുകൾ നോക്കിയിരുന്നത് എന്നു ഞാൻ മനസ്സിലാക്കി. അവസാനത്തെ പരീക്ഷയും കഴിഞ്ഞ് കോളേജിൽ നിന്ന് യാത്ര പറഞ്ഞു പോകുമ്പോൾ മെല്ലെ അകലുന്ന ആ ബസിൽ നിന്ന് അവൾ നോക്കിയ അതേ നോട്ടം. ഇക്കാലമത്രയും മനസ്സിൻ്റെ കോണിൽ നിന്ന് ക്ഷണിക്കാത്ത അതിഥിയായ് എന്നും ചിന്തകളിലേക്ക് വന്നിരുന്ന അതേ നോട്ടം...

©believer



Comments

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

വിട