വിട

അങ്ങേതോ പുലരിയിൽ പോലിഞ്ഞ
കേവലമൊരു സ്വപ്നമായിരുന്നു നീ
എന്നെന്നെ പറഞ്ഞു
 പഠിപ്പിക്കുകയാണിന്ന് ഞാൻ.
ഒരിക്കലൊരു വേർപാടുണ്ടാവും
 എന്നറിഞ്ഞിരുന്നു എങ്കിലും
യാഥാർഥ്യം ഇത്ര മധുരമാം
നോവാണെന്ന് അറിഞ്ഞിരുന്നില്ല.
ഓർമ്മകളോളം മൂർച്ചയേറിയ മറ്റൊന്നുണ്ടോ
ഇന്നീ ഹൃദയത്തിനൊരു പിടി നോവേകുവാൻ.
ഒന്നുമറിയാതെ തെന്നിപ്പാറുമൊരു
കൊച്ചു ശലഭമാണ്  നീ
മഴ നിനക്ക്  ആനന്ദമായിരുന്നെങ്കിലും
ഒരിക്കലീ മഴയെ നീ ശപിക്കും.
പാറിപ്പറക്കുവാൻ തെളിഞ്ഞൊരാ ആകാശം
വന്നിരുന്നുവെങ്കിലെന്നു  നീ കൊതിക്കും.
നീയെന്നെ വെറുക്കുവാൻ
കാത്തുനിൽക്കില്ലോരീ മഴയൊരിക്കലും
സ്വതന്ത്രമാം നിൻ  ആകാശത്തിനു
വഴിമാറുകയാണിന്നു  ഞാൻ.
എൻ വേർപാടിൻ നോവകറ്റാൻ
നിനക്കിനിയും ഒരു വസന്തം  വരും.
അന്ന് നീ പാറിപ്പറക്കുന്നൊരാ
വസന്തത്തിൻ ഉദ്യാനത്തിൽ നിന്നൊരു
കൊച്ചു പനിനീർ പുഷ്പമെൻ
ഓർമ്മയ്ക്കായി കാത്തു വയ്ചീടുക നീ.
ആ പുഷ്പം വാടുമെന്നോണം
എൻ ഓർമ്മകൾ നിന്നിൽ മരിച്ചിടട്ടെ.
നീയെനിക്ക് തന്നൊരാ ചുംബനങ്ങൾ
എൻ അന്ത്യചുംബനമായ് കരുതിടട്ടെ.
എങ്കിലുമെൻ പ്രിയേ നിന്റെ  ഒരു
വാക്കിനെൻ മനമിന്നും കൊതിച്ചിടുന്നു.
നിന്റെ അനന്തമാം ഓർമ്മകൾ ഇന്നും
എന്നിൽ പൂക്കുന്ന നിശാഗന്ധി.
വിടതരാൻ കാത്തു നിൽക്കാതെ
ഓർമ്മയായി മാറുകയാണിന്നു ഞാൻ
എങ്കിലും ഒരുവട്ടംകൂടി  നിൻ ആരാമത്തിൽ
ഒരു പൂമഴയായ് പെയ്തിടട്ടെ ഞാൻ.
നീ നുകർന്നു മറന്ന പൂക്കൾ കാത്തുവെച്ച
എൻ ഹൃദയം തുറന്നൊരു പൂമഴ.

© believer


Comments

Post a Comment

Popular posts from this blog

മണാലി: ഒരു സ്വപ്നയാത്ര

ഒരു കൊറോണ ഡയറിക്കുറിപ്പ്‌