Posts

ചിന്തകളുടെ ചവറ്റുകൊട്ട

Image
മാർച്ചിലെ ഏതോ ദൗർഭാഗ്യ നിമിഷത്തിൽ തുടങ്ങി അന്ത്യമില്ലാതെ നീളുന്ന ഈ lockdown ന്റെ ഏതോ യാമത്തിൽ മനസ്സിലേക്ക് വന്ന ഒരു  ചിന്തയാണ്. ചിന്ത എന്നതിൽ ഉപരി ഒരു ചോദ്യമാണ്. അത് അപ്പോൾതന്നെ എന്റെ ചില ആത്മാർത്ഥ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസ്സേജ് ആയി അയക്കുകയും ചെയ്തു. ആ മെസ്സേജ് ഇങ്ങനെയാണ്  "I am giving u a task!! ഏതാണ്ട് 60 ദിവസത്തോളം ആയി നമ്മൾ വീട്ടിൽ ഇരിക്കുകയാണ്. ഇനി എത്ര നാൾ ഇരിക്കേണ്ടി വരുമെന്നും അറിയില്ല. പക്ഷെ ഈ ഒരു അവസരത്തിൽ ഒരു തിരിഞ്ഞുനോട്ടം ഞാൻ ആവശ്യപ്പെടുകയാണ്. ഇങ്ങനെ വിചാരിക്കുക. Lockdown ഒക്കെ കഴിഞ്ഞ് ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു. ഒരു മാഷ് വന്നു ഈ lockdown കാലത്ത് നിങ്ങൾക്ക് worthwhile  ആയി തോന്നിയ നിങ്ങൾ ചെയ്ത കാര്യങ്ങൾ എന്തൊക്കെ ആണ്.  അത് നിങ്ങളോട് ക്ലാസ്സിന്റെ മുൻപിൽ വന്നു പറയാൻ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും. ഒരു കണ്ണാടിയിൽ എന്ന പോലെ നിന്നിലേക്ക്‌ തന്നെ നോക്കി സത്യസന്ധതമായ് ഒന്ന് ആലോചിച്ചു നോക്കുക".. എന്തായാലും ടാസ്ക് ഞാനും ഏറ്റെടുത്തു. അതെ ഞാനിപ്പോൾ തിങ്ങിനിറഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിൽ എന്റെ സഹപാഠികളെ ആഭിമുഖീകരിച്ചു നിൽക്കുകയാണ്... അത് പറയാൻ.. ഒറ്റ നോട്ടത്തിൽ അങ...

ആദ്യ പ്രണയം

Image
ആദ്യ പ്രണയം... ആലോചിക്കുമ്പോൾ ഇപ്പോൾ മനസ്സിൽ സങ്കടമോ വിഷമമോ ഒന്നുമല്ല... ഒരുതരം ചമ്മൽ ആണ്. അന്ന് അതൊക്കെ വല്യ കാര്യം ആയിരുന്നു.  പക്ഷെ ഇന്ന് ആലോചിക്കുമ്പോൾ ചിരി ആണ് വരണത്. ഒരു എട്ടാം ക്ലാസ്സ്‌കാരന് കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഒരു ആകർഷണം. അത് പ്രണയം ആയിരുന്നോ വെറും ആകർഷണം ആയിരുന്നോ എന്നൊന്നും  എനിക്ക് ഇന്നും അറിയില്ല. പ്രണയം എന്തെന്ന് അറിയാത്ത ഒരു കാലത്ത് തോന്നിയ ഒരു വികാരം. പക്ഷെ ആദ്യ പ്രണയം എന്ന വാക്ക് കേൾക്കുമ്പോൾ ഇന്നും ആ കൊച്ചിന്റെ പേരാണ് ഓർമ വരണത്. എങ്ങനെ ആണ് ആ ഒരിഷ്ടം എന്നിൽ ഉളവായത് എന്ന് ഇന്നും അറിയില്ല. കാണാൻ അത്യാവശ്യം ഭംഗി ഒക്കെ ഉള്ള ഒരു കുട്ടി. എല്ലാവരോടും ഇടപഴകുന്ന ഒരു പ്രകൃതക്കാരി. ഒരു 'smart good looking girl'. പക്ഷെ ഞാൻ അവളോട്‌  സംസാരിക്കൽ ഇല്ലായിരുന്നു. പൊതുവെ പെൺകുട്ടികളോട് സംസാരിക്കുന്ന കാര്യത്തിൽ പണ്ടേ മടി ആയിരുന്നു എനിക്ക്. പിന്നെ ഇങ്ങനൊരു കാര്യം കൂടി മനസ്സിൽ ഉണ്ടായപ്പോൾ മുഖത്ത് നോക്കാൻ വരെ മടി ആയിരുന്നു. പക്ഷെ നോക്കിയിരുന്നു...  അവളറിയാതെ..  ക്ലാസ്സിന്റെ ബാക്ക് ബെഞ്ചിൽ ഇരുന്നു ഒളികണ്ണിട്ട് നോക്കിയിരുന്നു. ബാക്ക് ബെഞ്ചിൽ കൂടെ ഒരു തെ...

ഒരു വട്ടനും ഒരുപിടി കനവുകളും

Image
ഞാൻ believer...ഒരു വിശ്വാസി...  21 വയസ്സ്. ഒരു സാധാരണ മനുഷ്യന്റെ ആയുഷ്കാലം ആയ 60 വർഷത്തിന്റെ മൂന്നിൽ ഒന്ന് തികച്ചും സാധാരണമായ രീതിയിൽ ജീവിച്ചു തീർത്ത ഒരു സാധാരണക്കാരൻ. ഒരുപാട് മനുഷ്യരെ കണ്ടിട്ടുണ്ട് ഈ 20 വർഷ കാലയളവിൽ. ഒരാളെ പോലെ 7 പേര് ഉണ്ടാവുമെന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ..  ഇല്ലടാ...  എനിക്ക് ഇതുവരെ കണ്ടുകിട്ടീട്ടില്ല..  എന്നെപ്പോലെ  7 എണ്ണം പോയിട്ടു ഒരു വട്ടനെ പോലും ഇതുവരെ കാണാൻ പറ്റീല്ല.. ആഗ്രഹം ഉണ്ടായിരുന്നു...  ഇപ്പോഴും ഉണ്ട്..  എന്നെപ്പോലെ ചിന്തിക്കുന്ന... എന്റെ അതേ വട്ടുള്ള... എന്നെ മനസ്സിലാകുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. പല ഇടത്തുനിന്നും കേട്ടിട്ടുള്ള പ്രയോഗങ്ങൾ ആണ്.. "ടാ പ്രാന്താ.. ",  "നിനക്ക് വട്ടാ... ". അതേടോ എനിക്ക് കുറച്ചു പ്രാന്തുകൾ ഒക്കെ ഉണ്ട്. പക്ഷെ എന്നെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്റെ ചില വട്ടുകൾ ആണ്. എനിക്ക് എന്റെതായ ഒരു ലോകം ഉണ്ട്. എന്റെ ചിന്തകളുടെ ലോകം. അവിടെ ഞാൻ ചിലപ്പോൾ രാജാവാണ്...  ചിലപ്പോൾ വിജയ് ആണ്..  മനസ്സിലായില്ലേ?..  രക്ഷകൻ..  അതാണ്‌.. ചിലപ്പോൾ ഹീറോ ആണ്.. പക്ഷെ ശ...

Lockdown ചിന്തകൾ

Image
Lockdown ഒരു ഒളിച്ചോട്ടം ആണ്. നമുക്ക് നേരിട്ട്  എതിർത്തു തോൽപ്പിക്കാൻ കഴിയാത്ത ഒരു ശത്രുവിൽ നിന്നൊരു ഒളിച്ചോട്ടം. ഭാവിയിൽ വാക്‌സിനുകൾ കണ്ടുപിടിച്ചേക്കാം. പക്ഷെ ഇപ്പോൾ ഇതല്ലാതെ വേറെ നിവർത്തി ഇല്ല. അങ്ങനെ നാടുനീളെ പരക്കം പാഞ്ഞു നടന്നിരുന്ന നാം ഇന്ന് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ടിരിക്കുന്നു. ഒരു വിശ്രമം ഏതു മനുഷ്യന്റെ ജീവിതത്തിലും അനിവാര്യമാണ് എങ്കിലും ഇത്രയും നീണ്ട ഒരു വിശ്രമജീവിതം അല്പം വിഷമകരമാണ്. പ്രത്യേകിച്ച് ജീവിതത്തിന്റെ ഊർജമേറിയ കാലഘട്ടത്തിൽ ഉള്ള യുവ തലമുറയ്ക്ക്. അതിന്റെ അസഹിഷ്ണുത അവർക്ക് തീർച്ചയായും ഉണ്ടായിരിക്കും.  അത് അവർ പ്രധാനമായി പ്രകടിപ്പിക്കുന്ന ഒരിടം ആണ് സാമൂഹ്യ മാധ്യമങ്ങൾ. പല ആധുനിക സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടുള്ള ഒരു സാങ്കൽപ്പിക സമരഭൂമി കൂടിയാണ് ഈ സാമൂഹ്യ മാധ്യമങ്ങൾ. ഇവ ഇന്നത്തെ തലമുറയുടെ ഒരു അവിഭാജ്യ ഘടകം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ തന്നെ മൊബൈൽ ഫോൺ എന്ന ഉപകരണവും. ഒരുതരത്തിൽ വളരെ ഉപകാരപ്രദമായ ഒന്ന് തന്നെയാണ് ഈ മൊബൈൽ ഫോൺ. വളരെ വേഗത്തിൽ വിവരങ്ങൾ അറിയാനും വിവരങ്ങൾ പങ്കുവയ്ക്കുവാനും ഇന്ന് ഏറ്റവും നല്ല മാർഗം ഇതുതന്നെ ആണ്. യഥാർത്ഥത്തിൽ...

വിട

Image
അങ്ങേതോ പുലരിയിൽ പോലിഞ്ഞ കേവലമൊരു സ്വപ്നമായിരുന്നു നീ എന്നെന്നെ പറഞ്ഞു  പഠിപ്പിക്കുകയാണിന്ന് ഞാൻ. ഒരിക്കലൊരു വേർപാടുണ്ടാവും  എന്നറിഞ്ഞിരുന്നു എങ്കിലും യാഥാർഥ്യം ഇത്ര മധുരമാം നോവാണെന്ന് അറിഞ്ഞിരുന്നില്ല. ഓർമ്മകളോളം മൂർച്ചയേറിയ മറ്റൊന്നുണ്ടോ ഇന്നീ ഹൃദയത്തിനൊരു പിടി നോവേകുവാൻ. ഒന്നുമറിയാതെ തെന്നിപ്പാറുമൊരു കൊച്ചു ശലഭമാണ്  നീ മഴ നിനക്ക്  ആനന്ദമായിരുന്നെങ്കിലും ഒരിക്കലീ മഴയെ നീ ശപിക്കും. പാറിപ്പറക്കുവാൻ തെളിഞ്ഞൊരാ ആകാശം വന്നിരുന്നുവെങ്കിലെന്നു  നീ കൊതിക്കും. നീയെന്നെ വെറുക്കുവാൻ കാത്തുനിൽക്കില്ലോരീ മഴയൊരിക്കലും സ്വതന്ത്രമാം നിൻ  ആകാശത്തിനു വഴിമാറുകയാണിന്നു  ഞാൻ. എൻ വേർപാടിൻ നോവകറ്റാൻ നിനക്കിനിയും ഒരു വസന്തം  വരും. അന്ന് നീ പാറിപ്പറക്കുന്നൊരാ വസന്തത്തിൻ ഉദ്യാനത്തിൽ നിന്നൊരു കൊച്ചു പനിനീർ പുഷ്പമെൻ ഓർമ്മയ്ക്കായി കാത്തു വയ്ചീടുക നീ. ആ പുഷ്പം വാടുമെന്നോണം എൻ ഓർമ്മകൾ നിന്നിൽ മരിച്ചിടട്ടെ. നീയെനിക്ക് തന്നൊരാ ചുംബനങ്ങൾ എൻ അന്ത്യചുംബനമായ് കരുതിടട്ടെ. എങ്കിലുമെൻ പ്രിയേ നിന്റെ  ഒരു വാക്കിനെൻ മനമിന്നും കൊതിച്ചിടുന്നു. നിന്റെ അ...

ഒരു മഴയോർമ്മ

Image
"മലയാളം.. ഇംഗ്ലീഷ്.. ഹിന്ദി.. നോവലുകൾ... ചെറുകഥകൾ.. കവിതകൾ...". ദിവസം മുഴുവൻ വായിട്ട് അലച്ചിട്ടും ആകെ വിറ്റുപോയത് നാലോ അഞ്ചോ പുസ്തകങ്ങൾ ആണ്. അതെങ്ങനെയാ ഇപ്പൊ പുസ്തകങ്ങൾ മുഴുവൻ വിരൽത്തുമ്പിൽ കിട്ടില്ലേ ആ കുന്ത്രാണ്ടത്തിൽ.. എന്നെപ്പോലെ ഉള്ളവരുടെ കഞ്ഞികുടി മുട്ടിക്കാനായിട്ട്. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇൗ അലറി വിളിച്ചു പുസ്തകം വിറ്റ് നടക്കുന്ന പരിപാടി അങ്ങ് അവസാനിപ്പിച്ചാലോ എന്ന്. പക്ഷേ വായു ഭക്ഷിച്ച് ജീവിക്കാൻ കഴിയില്ലല്ലോ.. അതുകൊണ്ട് ഇതൊക്കെ തന്നെ ശരണം. വൈകുന്നേരം ആയി.. ഇന്നിനി വയ്യ.. മടുത്തു.. ഞാൻ വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു.  സമയം 5:30 ആയിട്ടെ ഉള്ളൂ. ആകെമൊത്തം ഒരു ഇരുട്ടാണ്. ഒരു മഴക്കുള്ള കോള് കാണുന്നുണ്ട്. വീട് പിടിക്കാൻ കഴിയുന്ന കാര്യം സംശയമാണ്. എന്തായാലും ഞാൻ തിടുക്കത്തിൽ നടന്നു. ഇരുണ്ടു നിന്ന മേഘങ്ങൾ പക്ഷേ അധികനേരം കാത്തില്ല. സാമാന്യം ശക്തിയിൽ ഒരു മഴ അങ്ങ് തുടങ്ങി. എന്റെ സഞ്ചിയും തലയിൽ വെച്ചു ഞാൻ ഓടി. ആദ്യം കണ്ട ഒരു വെയ്റ്റിംഗ് ഷെൽട്ടറിൽ തന്നെ അഭയം പ്രാപിച്ചു. ആകെപ്പാടെ നനഞ്ഞിരുന്നു. പോക്കറ്റിലെ ടവ്വൽ കൊണ്ട് ഞാൻ തലയും മുഖവും തുടച്ചു. മഴ ഒന്ന് കുറയുന്നതുവരെ അവിടെ ...

ഏകാന്തത

Image
നല്ല തണുപ്പ്. ഉറക്കം ഉണർന്നെങ്കിലും പുതപ്പിനടിയിൽ നിന്ന് തല പൊക്കാൻ തോന്നുന്നില്ല. മെല്ലെ ഫോൺ എടുത്തു സമയം നോക്കി. 9:58.. ഇന്നലെ കിടന്നപ്പോൾ നല്ല മഴ ആയിരുന്നു. രാത്രി മുഴുവൻ പെയ്തിരിക്കണം. അതാണ് പത്തു മണി ആയിട്ടും ഇത്ര തണുപ്പ്. എന്തൊക്കെ ആയാലും എണീക്കാൻ തന്നെ തീരുമാനിച്ചു. മെല്ലെ ചെരിഞ്ഞ് എഴുന്നേറ്റു ബെഡിൽ ഇരുന്നു സ്ഥിരം പല്ലവി ആവർത്തിച്ചു.. അമ്മേ ചായ... "ഒരുത്തൻ എണീറ്റ് വരുന്ന സമയം.. ഉച്ചയൂണിന് സമയം ആയല്ലോടാ..." എന്ന അമ്മേടെ ശകാരം രാവിലെ തന്നെ കേൾക്കുന്നത് ഒരു മനസ്സുഗം ആയിരുന്നു. ഇന്നെന്ത് പറ്റി ആവോ ഒച്ചേം അനക്കോം ഒന്നും ഇല്ല. എന്നും എണീറ്റ് വരുമ്പോൾ അച്ചനുണ്ടാകും ടിവി യുടെ മുന്നിൽ. 10 മണി വാർത്ത.. ഒരു പത്രാസ്സുകാരൻ... എന്നിട്ട് ആക്കിയ ഒരു ഡയലോഗും... "ഒാ എണീറ്റോ..". എന്തോ ഭാഗ്യം ഇന്ന് അച്ഛനും ഇരുപ്പില്ല. നേരെ അടുക്കളയിൽ ചെന്ന് നോക്കി. ഇൗ അമ്മ ഇതെവിടെ പോയി. അടുക്കളയിൽ ഒരു അനക്കവും ഇല്ലല്ലോ.. അടുപ്പിൽ തീ പോലും ഇല്ല. ആകെപ്പാടെ ഒരാശ്ചര്യം. നേരെ കതകു തുറന്നു മുറ്റത്തോട്ടു ചെന്നു. അച്ഛന്റെ ബൈക് ഉണ്ടല്ലോ കിടപ്പ്. പിന്നെ ഇതെവിടെ പോയി അച്ഛനും അമ്മേം. പെങ്ങള് കുരുപ്പിനെയും...