Posts

ആവർത്തനം

Image
മനുഷ്യ മനസ്സ്!! എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചിട്ടുള്ള ഒരു സംവിധാനം ആണ് അത്. മനസ്സിനെ ഒരു കമ്പ്യൂട്ടർ ആയ് തോന്നിയിട്ടുണ്ട് പലപ്പോഴും. ആ കമ്പ്യൂട്ടറിൽ ഞാൻ ഏറ്റവും കൂടുതൽ തുറന്നിട്ടുള്ള ഫോൾഡർ 'memories' ആയിരിക്കും. Memories... ഓർമ്മകൾ... ഓർമ്മകളെ ഏതു ഫോർമാറ്റിൽ ആയിരിക്കും ഇൗ കമ്പ്യൂട്ടർ സ്റ്റോർ ചെയ്യുക?. എന്റെ ഒരു അവലോകനത്തിൽ അത് .jpeg ഫോർമാറ്റിൽ ആയിരിക്കണം. അഥവാ ചിത്രങ്ങൾ ആയി. ഇരുപത്തിരണ്ട് വർഷങ്ങൾ ആയി എന്റെ കണ്ണ് നിരന്തരമായി ചിത്രങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ എന്റെ memories ഫോൾഡറിൽ ഞാൻ നോക്കുമ്പോൾ ചുരുക്കം ചിത്രങ്ങളേ കാണാനുള്ളൂ. എന്റെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ..   ഉറക്കം വരാത്ത ചില രാത്രികളിൽ ഞാൻ ആ ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കും. ആഴത്തിൽ പതിഞ്ഞ ചില ചിത്രങ്ങൾ ക്ഷണിക്കാതെ തന്നെ കടന്നു വരുന്ന ചില രാത്രികളുണ്ട്. എന്നാൽ ഇവയൊന്നും വരാത്ത രാത്രികളിൽ ഞാൻ ആ ഫോൾഡർ തുടക്കം മുതൽ ഒന്ന് സ്ക്രോൾ ചെയ്ത് നോക്കും. ചെറുപ്രായത്തിലെ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പതിപ്പിച്ച ഒരു കാലം ഹൈസ്കൂൾ കാലഘട്ടം ആണ്. സൗഹൃദങ്ങളും കുസൃതികളും ചെറിയ ചെറിയ സന്തോഷങ്ങളും ദ...

ഒരു കൊറോണ ഡയറിക്കുറിപ്പ്‌

Image
27/03/2021 Saturday ഒടുവിൽ ഞാനും കീഴടങ്ങി... ഒരു വർഷത്തോളം ഉള്ള ചെറുത്തു നിൽപ്പുകൾക്കൊടുവിൽ ഞാനും കീഴടങ്ങി... ആദ്യമായിട്ടാണ് ഒരു കൊറോണ ടെസ്റ്റിന് പോകുന്നത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന, ക്ഷമയുടെ അഗാത തലങ്ങളെ ചൂഷണം ചെയ്ത ആ പ്രക്രിയക്കിടയിൽ ഒരു കാര്യം മാത്രം ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.. ഇനി ഇങ്ങനൊരു പരീക്ഷണത്തിന് ഇടവരുത്തരുതേ എന്ന്. പക്ഷേ എപ്പോഴും പോലെ മുകളിൽ ഇരിക്കുന്നവന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു. നാട്ടിൽ കൊറോണ വ്യാപനം നിയന്ത്രണാതീതം ആയതോടെ ഒരു വീട്ടിൽ നിന്ന് ഒരാൾ എങ്കിലും ടെസ്റ്റ് ചെയ്യണം എന്ന അവസ്ഥ ആയി. യാതൊരു വിധ ലക്ഷണങ്ങളും ഇല്ലാതിരുന്നിട്ടും ഒന്ന് ടെസ്റ്റ് ചെയ്തേക്കാം എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ഉദിച്ചു. പിന്നെ മറുത്തൊന്നും ചിന്തിച്ചില്ല. ഞാനും, എന്നും ഒപ്പം നടന്നിരുന്ന രണ്ടു ചങ്ങാതിമാരും പേരും വിവരങ്ങളും കുറച്ചു സ്രവവും ടെസ്റ്റിംഗ് സെന്ററിൽ കൊടുത്തിട്ട് പോന്നു.  ഇന്ന്.. റിസൽട്ട് വരുന്ന ദിവസം.. സാധാരണ പോലെ ഒരു ദിവസം. ശനിയാഴ്ച ആയതുകൊണ്ട് ഓൺലൈൻ ക്ലാസ്സ് ഇല്ലായിരുന്നു. പതിവുപോലെ വൈകി എണീറ്റു. എണീറ്റപ്പോൾ തന്നെ റിസൽട്ട് ഇന്നാണല്ലോ എന്ന ചിന്ത മനസ്സിലേക്ക് വന്നു. എ...

GCEK, ഒരു ഓർമ്മക്കുറിപ്പ്

Image
ഈ ചുവരുകൾക്കിടയിൽ ഒരു ലോകമുണ്ട്.. ജീവനോളം ജീവനായൊരു ലോകം. ജീവനുള്ള കാലത്തോളം ഓർമ്മയിൽ നിന്ന് മായാത്തൊരു  ലോകം. അറിവിന്റെ ലോകം.. കലയുടെ ലോകം.. വിപ്ലവത്തിന്റെ ലോകം.. പ്രണയത്തിന്റെ ലോകം..  എല്ലാത്തിനും ഉപരി സൗഹൃദത്തിന്റെ ലോകം....  ഇന്നലെ എന്നോണം മനസ്സിൽ മിന്നിമറയുകയാണ് കോളേജിലെ ഓരോ നിമിഷങ്ങളും... ഒരു final year സ്റ്റുഡന്റിന്റെ ഡയലോഗ് പോലെ ഉണ്ടല്ലേ... സകല ആഘോഷങ്ങളും വെള്ളത്തിലായി farewell-ഉം കിട്ടാതെ എക്സാമും വീട്ടിൽ ഇരുന്ന് എഴുതി പാസ്സ് ഔട്ട്‌ ആയി പോകേണ്ടി വന്ന ആ ഹതഭാഗ്യരുടെ കൂട്ടത്തിൽ ഉള്ളവൻ അല്ല ഞാൻ. പക്ഷെ നിനചിരിക്കാത്ത നേരത്തുണ്ടാവുന്ന വേർപാടുകൾക്ക് അല്പം നോവുണ്ടാവുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കുറച്ചു ഡ്രെസ്സും കെട്ടി പെറുക്കി വണ്ടിയും എടുത്ത് 15 ദിവസത്തെ corona ലീവിന് വീട്ടിലോട്ട് പോന്നപ്പോൾ അറിഞ്ഞില്ല അതൊരു ഒന്നൊന്നര പോക്കായിരുന്നു എന്ന്‌.. 15 ദിവസം '5 months and counting' ആകുമെന്ന്..  വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാതെ ഇങ്ങനെ തുരുമ്പെടുത്ത് ഇരിക്കുമ്പോൾ ഇടക്ക്  കോളേജിന്റെ ചിത്രം മനസ്സിലോട്ട് വരും..   "വരൂ..  വസന്തം തീർ...

നവയുഗ നീറോ

Image
നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടില്ലേ . റോമാ നഗരം കത്തി എരിയുമ്പോൾ വീണ വായിച്ചു രസിച്ച ചക്രവർത്തി. എന്ത് ക്രൂരൻ ആണല്ലേ.. പക്ഷെ ഇപ്പൊ ആലോചിക്കുമ്പോൾ അയാൾ അത്ര ക്രൂരൻ അല്ല എന്ന് തോന്നിപ്പോകുന്നു. അങ്ങേര് ഇരുന്നു വീണ വായിച്ചല്ലേ ഉള്ളൂ..  ഇവിടെ ചിലര് രാജ്യം കത്തി എരിയുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്ക്യാണ്. വിഷയം അതുതന്നെ.. EIA..  ചെലോരു ചോദിക്കണ കേട്ടു.. അതിനെന്നാടാ ഒരു കുഴപ്പം, രാജ്യം വികസിക്കട്ടേന്ന്..  ഉവ്വാ.. വല്ലാണ്ട് അങ്ങ് വികസിക്കും..  അതിരിക്കട്ടെ, എന്താണ് ഈ വികസനം. ചുമ്മാ ഒന്ന് google ചെയ്ത് നോക്കണം.. ദാ ദിങ്ങനെ വരും..  "What is development?  Development is a process that creates growth, progress, positive change or the addition of physical, economic, environmental, social and demographic components.  The purpose of development is a rise in the level and quality of life of the population, and the creation or expansion of local regional income and employment opportunities, without damaging the resources of the environment." ആ അവസാന വാചകം ശ്രദ്ധിച്ചോ.....

കടൽക്കാക്കകൾ

Image
യാത്രകൾ ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗം ആയി കഴിഞ്ഞിരുന്നു അയാൾക്ക്. എന്തിനെ തേടി എന്നറിയാതെ എങ്ങോട്ടെന്ന് ഇല്ലാതെ ഓരോ യാത്രകൾ. അങ്ങനെ ഒരു യാത്രക്കിടയിൽ ഊരും പേരും അറിയാത്ത ഏതോ നാട്ടിലെ ഒരു ചായ പീടികയിൽ ഇരുന്ന് ഒരു കട്ടനും രുചിച്ചുകൊണ്ട് ഫേസ്ബുക്കിലെ അന്ത്യമില്ലാത്ത ന്യൂസ്‌ ഫീഡ്സിലൂടെ കണ്ണോടിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് അയാൾക്ക് ആ മെസ്സേജ് വന്നത്. "Hii" എന്ന വെറും മൂന്നക്ഷരങ്ങൾ മാത്രമായിരുന്നു ആ മെസ്സേജ് എങ്കിലും അത് അയാളെ നിശ്ചലനാക്കി. ആ പ്രൊഫൈൽ നെയിം അയാൾ വീണ്ടും വീണ്ടും വായിച്ചു. മനസ്സിന്റെ കോണിൽ എങ്ങോ ജപിച്ചു മറന്ന ഒരു മന്ത്രം പോലെ അയാൾ അത് ഉരുവിട്ടു. ഒരായിരം വാക്കുകൾ തിരിച്ചു അയക്കാൻ മനസ്സിലേക്ക് വന്നു. പക്ഷെ വിരൽ തുമ്പിൽ എത്തിയത് ഒരു "hloo" മാത്രം. പക്ഷെ ആ സംഭാഷണം ആരംഭിച്ചതു പോലെയും പ്രതീക്ഷിച്ചത് പോലെയും അത്ര നിറം മങ്ങിയത് ആയിരുന്നില്ല. എന്നോ പിരിഞ്ഞ രണ്ടു ലോകങ്ങളുടെ സംഗമം ആയിരുന്നു അത്. പകുതി കുടിച്ചു വെച്ച ആ കട്ടൻ തണുത്തു തുടങ്ങി. പക്ഷെ ഹൃദയത്തിന് ഒരു ഊഷ്മളത. താൻ ഉള്ള ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ അവൾ ഉണ്ടെന്നും തന്നെ ഇന്നും ഓർക്കുന്നുണ്ട് എന്നും ഉള്ള ചിന്തകൾ അയാള...

ചില ആന കാര്യങ്ങൾ

Image
അല്ലയോ പിറക്കാതെ പോയ കുട്ട്യാനേ...  നീ ഇത് വല്ലതും അറിയുന്നുണ്ടോ..?. നീയും നിന്റെ അമ്മയും ആണ് ഇന്ന് #1_trending. പക്ഷെ മനുഷ്യൻ നിന്നോട് ചെയ്തത് തെറ്റാണെന്നു നീ വിചാരിക്കുന്നുണ്ടെങ്കിൽ, നീതിയാണ് നീ അവശ്യപ്പെടുന്നത്തെങ്കിൽ നീ അറിഞ്ഞുകൊള്ളുക..  ഈ #1_trending വെറും പ്രഹസനം മാത്രമാണ്. ചൂടൻ ചർച്ചകൾക്കും വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും മറ്റൊരു വിഷയം വരുന്നത് വരെയുള്ള മണ്മറഞ്ഞു പോയ ആയിരം ഹാഷ് ടാഗുകളിൽ ഒന്ന്.  നമസ്കാരം !!..  പാലക്കാട്‌ ഗർഭിണി ആയ ആനയെ ഭക്ഷണത്തിൽ സ്ഫോടക വസ്തു  കൊടുത്തു കൊന്നു..  ഈ വിഷയം ആണ് ഇന്ന് ന്യൂസ്‌ ഹൗർ ചർച്ച ചെയ്യുന്നത്..  നമ്മോടൊപ്പം ഈ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത് പൗരൻ ആണ്.  ശ്രീ പൗരൻ... താങ്കൾക്ക് ഈ വിഷയത്തിൽ എന്താണ് പ്രതികരിക്കാൻ ഉള്ളത്..  വിനു.. ഈ ഒരു വിഷയത്തെ നാല് വ്യത്യസ്ത  കാഴ്ചപ്പാടുകളിലൂടെ ഒന്ന് നോക്കി കാണാൻ ഞാൻ ശ്രമിക്കുന്നു... ഒന്നാമതായി ആന...  ആന തീർത്തും നിരപരാധി ആണ്. ആനക്ക് എന്തറിയാം..?  ഈ കാണുന്ന കാടും പച്ചപ്പും എല്ലാം അവക്കും കൂടി അവകാശപ്പെട്ടതാണ്. താൻ നശിപ്പിച്ചു കളഞ്ഞ വിളകൾ ഒരു പാവപ്പെട്ടവ...

ചിന്തകളുടെ ചവറ്റുകൊട്ട

Image
മാർച്ചിലെ ഏതോ ദൗർഭാഗ്യ നിമിഷത്തിൽ തുടങ്ങി അന്ത്യമില്ലാതെ നീളുന്ന ഈ lockdown ന്റെ ഏതോ യാമത്തിൽ മനസ്സിലേക്ക് വന്ന ഒരു  ചിന്തയാണ്. ചിന്ത എന്നതിൽ ഉപരി ഒരു ചോദ്യമാണ്. അത് അപ്പോൾതന്നെ എന്റെ ചില ആത്മാർത്ഥ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസ്സേജ് ആയി അയക്കുകയും ചെയ്തു. ആ മെസ്സേജ് ഇങ്ങനെയാണ്  "I am giving u a task!! ഏതാണ്ട് 60 ദിവസത്തോളം ആയി നമ്മൾ വീട്ടിൽ ഇരിക്കുകയാണ്. ഇനി എത്ര നാൾ ഇരിക്കേണ്ടി വരുമെന്നും അറിയില്ല. പക്ഷെ ഈ ഒരു അവസരത്തിൽ ഒരു തിരിഞ്ഞുനോട്ടം ഞാൻ ആവശ്യപ്പെടുകയാണ്. ഇങ്ങനെ വിചാരിക്കുക. Lockdown ഒക്കെ കഴിഞ്ഞ് ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു. ഒരു മാഷ് വന്നു ഈ lockdown കാലത്ത് നിങ്ങൾക്ക് worthwhile  ആയി തോന്നിയ നിങ്ങൾ ചെയ്ത കാര്യങ്ങൾ എന്തൊക്കെ ആണ്.  അത് നിങ്ങളോട് ക്ലാസ്സിന്റെ മുൻപിൽ വന്നു പറയാൻ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും. ഒരു കണ്ണാടിയിൽ എന്ന പോലെ നിന്നിലേക്ക്‌ തന്നെ നോക്കി സത്യസന്ധതമായ് ഒന്ന് ആലോചിച്ചു നോക്കുക".. എന്തായാലും ടാസ്ക് ഞാനും ഏറ്റെടുത്തു. അതെ ഞാനിപ്പോൾ തിങ്ങിനിറഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിൽ എന്റെ സഹപാഠികളെ ആഭിമുഖീകരിച്ചു നിൽക്കുകയാണ്... അത് പറയാൻ.. ഒറ്റ നോട്ടത്തിൽ അങ...