Posts

Showing posts from 2020

GCEK, ഒരു ഓർമ്മക്കുറിപ്പ്

Image
ഈ ചുവരുകൾക്കിടയിൽ ഒരു ലോകമുണ്ട്.. ജീവനോളം ജീവനായൊരു ലോകം. ജീവനുള്ള കാലത്തോളം ഓർമ്മയിൽ നിന്ന് മായാത്തൊരു  ലോകം. അറിവിന്റെ ലോകം.. കലയുടെ ലോകം.. വിപ്ലവത്തിന്റെ ലോകം.. പ്രണയത്തിന്റെ ലോകം..  എല്ലാത്തിനും ഉപരി സൗഹൃദത്തിന്റെ ലോകം....  ഇന്നലെ എന്നോണം മനസ്സിൽ മിന്നിമറയുകയാണ് കോളേജിലെ ഓരോ നിമിഷങ്ങളും... ഒരു final year സ്റ്റുഡന്റിന്റെ ഡയലോഗ് പോലെ ഉണ്ടല്ലേ... സകല ആഘോഷങ്ങളും വെള്ളത്തിലായി farewell-ഉം കിട്ടാതെ എക്സാമും വീട്ടിൽ ഇരുന്ന് എഴുതി പാസ്സ് ഔട്ട്‌ ആയി പോകേണ്ടി വന്ന ആ ഹതഭാഗ്യരുടെ കൂട്ടത്തിൽ ഉള്ളവൻ അല്ല ഞാൻ. പക്ഷെ നിനചിരിക്കാത്ത നേരത്തുണ്ടാവുന്ന വേർപാടുകൾക്ക് അല്പം നോവുണ്ടാവുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കുറച്ചു ഡ്രെസ്സും കെട്ടി പെറുക്കി വണ്ടിയും എടുത്ത് 15 ദിവസത്തെ corona ലീവിന് വീട്ടിലോട്ട് പോന്നപ്പോൾ അറിഞ്ഞില്ല അതൊരു ഒന്നൊന്നര പോക്കായിരുന്നു എന്ന്‌.. 15 ദിവസം '5 months and counting' ആകുമെന്ന്..  വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നും  ഇല്ലാതെ ഇങ്ങനെ തുരുമ്പെടുത്ത് ഇരിക്കുമ്പോൾ ഇടക്ക്  കോളേജിന്റെ ചിത്രം മനസ്സിലോട്ട് വരും..   "വരൂ..  വസന്തം തീർക്കാം.. ". അനി

നവയുഗ നീറോ

Image
നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടില്ലേ . റോമാ നഗരം കത്തി എരിയുമ്പോൾ വീണ വായിച്ചു രസിച്ച ചക്രവർത്തി. എന്ത് ക്രൂരൻ ആണല്ലേ.. പക്ഷെ ഇപ്പൊ ആലോചിക്കുമ്പോൾ അയാൾ അത്ര ക്രൂരൻ അല്ല എന്ന് തോന്നിപ്പോകുന്നു. അങ്ങേര് ഇരുന്നു വീണ വായിച്ചല്ലേ ഉള്ളൂ..  ഇവിടെ ചിലര് രാജ്യം കത്തി എരിയുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്ക്യാണ്. വിഷയം അതുതന്നെ.. EIA..  ചെലോരു ചോദിക്കണ കേട്ടു.. അതിനെന്നാടാ ഒരു കുഴപ്പം, രാജ്യം വികസിക്കട്ടേന്ന്..  ഉവ്വാ.. വല്ലാണ്ട് അങ്ങ് വികസിക്കും..  അതിരിക്കട്ടെ, എന്താണ് ഈ വികസനം. ചുമ്മാ ഒന്ന് google ചെയ്ത് നോക്കണം.. ദാ ദിങ്ങനെ വരും..  "What is development?  Development is a process that creates growth, progress, positive change or the addition of physical, economic, environmental, social and demographic components.  The purpose of development is a rise in the level and quality of life of the population, and the creation or expansion of local regional income and employment opportunities, without damaging the resources of the environment." ആ അവസാന വാചകം ശ്രദ്ധിച്ചോ..  "without damaging th

കടൽക്കാക്കകൾ

Image
യാത്രകൾ ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗം ആയി കഴിഞ്ഞിരുന്നു അയാൾക്ക്. എന്തിനെ തേടി എന്നറിയാതെ എങ്ങോട്ടെന്ന് ഇല്ലാതെ ഓരോ യാത്രകൾ. അങ്ങനെ ഒരു യാത്രക്കിടയിൽ ഊരും പേരും അറിയാത്ത ഏതോ നാട്ടിലെ ഒരു ചായ പീടികയിൽ ഇരുന്ന് ഒരു കട്ടനും രുചിച്ചുകൊണ്ട് ഫേസ്ബുക്കിലെ അന്ത്യമില്ലാത്ത ന്യൂസ്‌ ഫീഡ്സിലൂടെ കണ്ണോടിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് അയാൾക്ക് ആ മെസ്സേജ് വന്നത്. "Hii" എന്ന വെറും മൂന്നക്ഷരങ്ങൾ മാത്രമായിരുന്നു ആ മെസ്സേജ് എങ്കിലും അത് അയാളെ നിശ്ചലനാക്കി. ആ പ്രൊഫൈൽ നെയിം അയാൾ വീണ്ടും വീണ്ടും വായിച്ചു. മനസ്സിന്റെ കോണിൽ എങ്ങോ ജപിച്ചു മറന്ന ഒരു മന്ത്രം പോലെ അയാൾ അത് ഉരുവിട്ടു. ഒരായിരം വാക്കുകൾ തിരിച്ചു അയക്കാൻ മനസ്സിലേക്ക് വന്നു. പക്ഷെ വിരൽ തുമ്പിൽ എത്തിയത് ഒരു "hloo" മാത്രം. പക്ഷെ ആ സംഭാഷണം ആരംഭിച്ചതു പോലെയും പ്രതീക്ഷിച്ചത് പോലെയും അത്ര നിറം മങ്ങിയത് ആയിരുന്നില്ല. എന്നോ പിരിഞ്ഞ രണ്ടു ലോകങ്ങളുടെ സംഗമം ആയിരുന്നു അത്. പകുതി കുടിച്ചു വെച്ച ആ കട്ടൻ തണുത്തു തുടങ്ങി. പക്ഷെ ഹൃദയത്തിന് ഒരു ഊഷ്മളത. താൻ ഉള്ള ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ അവൾ ഉണ്ടെന്നും തന്നെ ഇന്നും ഓർക്കുന്നുണ്ട് എന്നും ഉള്ള ചിന്തകൾ അയാള

ചില ആന കാര്യങ്ങൾ

Image
അല്ലയോ പിറക്കാതെ പോയ കുട്ട്യാനേ...  നീ ഇത് വല്ലതും അറിയുന്നുണ്ടോ..?. നീയും നിന്റെ അമ്മയും ആണ് ഇന്ന് #1_trending. പക്ഷെ മനുഷ്യൻ നിന്നോട് ചെയ്തത് തെറ്റാണെന്നു നീ വിചാരിക്കുന്നുണ്ടെങ്കിൽ, നീതിയാണ് നീ അവശ്യപ്പെടുന്നത്തെങ്കിൽ നീ അറിഞ്ഞുകൊള്ളുക..  ഈ #1_trending വെറും പ്രഹസനം മാത്രമാണ്. ചൂടൻ ചർച്ചകൾക്കും വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും മറ്റൊരു വിഷയം വരുന്നത് വരെയുള്ള മണ്മറഞ്ഞു പോയ ആയിരം ഹാഷ് ടാഗുകളിൽ ഒന്ന്.  നമസ്കാരം !!..  പാലക്കാട്‌ ഗർഭിണി ആയ ആനയെ ഭക്ഷണത്തിൽ സ്ഫോടക വസ്തു  കൊടുത്തു കൊന്നു..  ഈ വിഷയം ആണ് ഇന്ന് ന്യൂസ്‌ ഹൗർ ചർച്ച ചെയ്യുന്നത്..  നമ്മോടൊപ്പം ഈ ചർച്ചയിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളത് പൗരൻ ആണ്.  ശ്രീ പൗരൻ... താങ്കൾക്ക് ഈ വിഷയത്തിൽ എന്താണ് പ്രതികരിക്കാൻ ഉള്ളത്..  വിനു.. ഈ ഒരു വിഷയത്തെ നാല് വ്യത്യസ്ത  കാഴ്ചപ്പാടുകളിലൂടെ ഒന്ന് നോക്കി കാണാൻ ഞാൻ ശ്രമിക്കുന്നു... ഒന്നാമതായി ആന...  ആന തീർത്തും നിരപരാധി ആണ്. ആനക്ക് എന്തറിയാം..?  ഈ കാണുന്ന കാടും പച്ചപ്പും എല്ലാം അവക്കും കൂടി അവകാശപ്പെട്ടതാണ്. താൻ നശിപ്പിച്ചു കളഞ്ഞ വിളകൾ ഒരു പാവപ്പെട്ടവന്റെ ആണെന്നോ, ഈ കൃഷി മാത്രം ആയിരിക്കാം അവന്റെ ജീവിത മാർഗം എ

ചിന്തകളുടെ ചവറ്റുകൊട്ട

Image
മാർച്ചിലെ ഏതോ ദൗർഭാഗ്യ നിമിഷത്തിൽ തുടങ്ങി അന്ത്യമില്ലാതെ നീളുന്ന ഈ lockdown ന്റെ ഏതോ യാമത്തിൽ മനസ്സിലേക്ക് വന്ന ഒരു  ചിന്തയാണ്. ചിന്ത എന്നതിൽ ഉപരി ഒരു ചോദ്യമാണ്. അത് അപ്പോൾതന്നെ എന്റെ ചില ആത്മാർത്ഥ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസ്സേജ് ആയി അയക്കുകയും ചെയ്തു. ആ മെസ്സേജ് ഇങ്ങനെയാണ്  "I am giving u a task!! ഏതാണ്ട് 60 ദിവസത്തോളം ആയി നമ്മൾ വീട്ടിൽ ഇരിക്കുകയാണ്. ഇനി എത്ര നാൾ ഇരിക്കേണ്ടി വരുമെന്നും അറിയില്ല. പക്ഷെ ഈ ഒരു അവസരത്തിൽ ഒരു തിരിഞ്ഞുനോട്ടം ഞാൻ ആവശ്യപ്പെടുകയാണ്. ഇങ്ങനെ വിചാരിക്കുക. Lockdown ഒക്കെ കഴിഞ്ഞ് ക്ലാസ്സ്‌ തുടങ്ങിയിരിക്കുന്നു. ഒരു മാഷ് വന്നു ഈ lockdown കാലത്ത് നിങ്ങൾക്ക് worthwhile  ആയി തോന്നിയ നിങ്ങൾ ചെയ്ത കാര്യങ്ങൾ എന്തൊക്കെ ആണ്.  അത് നിങ്ങളോട് ക്ലാസ്സിന്റെ മുൻപിൽ വന്നു പറയാൻ പറഞ്ഞാൽ നിങ്ങൾ എന്ത് പറയും. ഒരു കണ്ണാടിയിൽ എന്ന പോലെ നിന്നിലേക്ക്‌ തന്നെ നോക്കി സത്യസന്ധതമായ് ഒന്ന് ആലോചിച്ചു നോക്കുക".. എന്തായാലും ടാസ്ക് ഞാനും ഏറ്റെടുത്തു. അതെ ഞാനിപ്പോൾ തിങ്ങിനിറഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിൽ എന്റെ സഹപാഠികളെ ആഭിമുഖീകരിച്ചു നിൽക്കുകയാണ്... അത് പറയാൻ.. ഒറ്റ നോട്ടത്തിൽ അങ്ങനെ wort

ആദ്യ പ്രണയം

Image
ആദ്യ പ്രണയം... ആലോചിക്കുമ്പോൾ ഇപ്പോൾ മനസ്സിൽ സങ്കടമോ വിഷമമോ ഒന്നുമല്ല... ഒരുതരം ചമ്മൽ ആണ്. അന്ന് അതൊക്കെ വല്യ കാര്യം ആയിരുന്നു.  പക്ഷെ ഇന്ന് ആലോചിക്കുമ്പോൾ ചിരി ആണ് വരണത്. ഒരു എട്ടാം ക്ലാസ്സ്‌കാരന് കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഒരു ആകർഷണം. അത് പ്രണയം ആയിരുന്നോ വെറും ആകർഷണം ആയിരുന്നോ എന്നൊന്നും  എനിക്ക് ഇന്നും അറിയില്ല. പ്രണയം എന്തെന്ന് അറിയാത്ത ഒരു കാലത്ത് തോന്നിയ ഒരു വികാരം. പക്ഷെ ആദ്യ പ്രണയം എന്ന വാക്ക് കേൾക്കുമ്പോൾ ഇന്നും ആ കൊച്ചിന്റെ പേരാണ് ഓർമ വരണത്. എങ്ങനെ ആണ് ആ ഒരിഷ്ടം എന്നിൽ ഉളവായത് എന്ന് ഇന്നും അറിയില്ല. കാണാൻ അത്യാവശ്യം ഭംഗി ഒക്കെ ഉള്ള ഒരു കുട്ടി. എല്ലാവരോടും ഇടപഴകുന്ന ഒരു പ്രകൃതക്കാരി. ഒരു 'smart good looking girl'. പക്ഷെ ഞാൻ അവളോട്‌  സംസാരിക്കൽ ഇല്ലായിരുന്നു. പൊതുവെ പെൺകുട്ടികളോട് സംസാരിക്കുന്ന കാര്യത്തിൽ പണ്ടേ മടി ആയിരുന്നു എനിക്ക്. പിന്നെ ഇങ്ങനൊരു കാര്യം കൂടി മനസ്സിൽ ഉണ്ടായപ്പോൾ മുഖത്ത് നോക്കാൻ വരെ മടി ആയിരുന്നു. പക്ഷെ നോക്കിയിരുന്നു...  അവളറിയാതെ..  ക്ലാസ്സിന്റെ ബാക്ക് ബെഞ്ചിൽ ഇരുന്നു ഒളികണ്ണിട്ട് നോക്കിയിരുന്നു. ബാക്ക് ബെഞ്ചിൽ കൂടെ ഒരു തെണ്ടിയും ഉണ്ടായിര

ഒരു വട്ടനും ഒരുപിടി കനവുകളും

Image
ഞാൻ believer...ഒരു വിശ്വാസി...  21 വയസ്സ്. ഒരു സാധാരണ മനുഷ്യന്റെ ആയുഷ്കാലം ആയ 60 വർഷത്തിന്റെ മൂന്നിൽ ഒന്ന് തികച്ചും സാധാരണമായ രീതിയിൽ ജീവിച്ചു തീർത്ത ഒരു സാധാരണക്കാരൻ. ഒരുപാട് മനുഷ്യരെ കണ്ടിട്ടുണ്ട് ഈ 20 വർഷ കാലയളവിൽ. ഒരാളെ പോലെ 7 പേര് ഉണ്ടാവുമെന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ..  ഇല്ലടാ...  എനിക്ക് ഇതുവരെ കണ്ടുകിട്ടീട്ടില്ല..  എന്നെപ്പോലെ  7 എണ്ണം പോയിട്ടു ഒരു വട്ടനെ പോലും ഇതുവരെ കാണാൻ പറ്റീല്ല.. ആഗ്രഹം ഉണ്ടായിരുന്നു...  ഇപ്പോഴും ഉണ്ട്..  എന്നെപ്പോലെ ചിന്തിക്കുന്ന... എന്റെ അതേ വട്ടുള്ള... എന്നെ മനസ്സിലാകുന്ന ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. പല ഇടത്തുനിന്നും കേട്ടിട്ടുള്ള പ്രയോഗങ്ങൾ ആണ്.. "ടാ പ്രാന്താ.. ",  "നിനക്ക് വട്ടാ... ". അതേടോ എനിക്ക് കുറച്ചു പ്രാന്തുകൾ ഒക്കെ ഉണ്ട്. പക്ഷെ എന്നെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്റെ ചില വട്ടുകൾ ആണ്. എനിക്ക് എന്റെതായ ഒരു ലോകം ഉണ്ട്. എന്റെ ചിന്തകളുടെ ലോകം. അവിടെ ഞാൻ ചിലപ്പോൾ രാജാവാണ്...  ചിലപ്പോൾ വിജയ് ആണ്..  മനസ്സിലായില്ലേ?..  രക്ഷകൻ..  അതാണ്‌.. ചിലപ്പോൾ ഹീറോ ആണ്.. പക്ഷെ ശെരിക്കും ഞാൻ ആരാണ്?...  ഞാൻ ഞാനാണ്.. 😇

Lockdown ചിന്തകൾ

Image
Lockdown ഒരു ഒളിച്ചോട്ടം ആണ്. നമുക്ക് നേരിട്ട്  എതിർത്തു തോൽപ്പിക്കാൻ കഴിയാത്ത ഒരു ശത്രുവിൽ നിന്നൊരു ഒളിച്ചോട്ടം. ഭാവിയിൽ വാക്‌സിനുകൾ കണ്ടുപിടിച്ചേക്കാം. പക്ഷെ ഇപ്പോൾ ഇതല്ലാതെ വേറെ നിവർത്തി ഇല്ല. അങ്ങനെ നാടുനീളെ പരക്കം പാഞ്ഞു നടന്നിരുന്ന നാം ഇന്ന് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളക്കപ്പെട്ടിരിക്കുന്നു. ഒരു വിശ്രമം ഏതു മനുഷ്യന്റെ ജീവിതത്തിലും അനിവാര്യമാണ് എങ്കിലും ഇത്രയും നീണ്ട ഒരു വിശ്രമജീവിതം അല്പം വിഷമകരമാണ്. പ്രത്യേകിച്ച് ജീവിതത്തിന്റെ ഊർജമേറിയ കാലഘട്ടത്തിൽ ഉള്ള യുവ തലമുറയ്ക്ക്. അതിന്റെ അസഹിഷ്ണുത അവർക്ക് തീർച്ചയായും ഉണ്ടായിരിക്കും.  അത് അവർ പ്രധാനമായി പ്രകടിപ്പിക്കുന്ന ഒരിടം ആണ് സാമൂഹ്യ മാധ്യമങ്ങൾ. പല ആധുനിക സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടുള്ള ഒരു സാങ്കൽപ്പിക സമരഭൂമി കൂടിയാണ് ഈ സാമൂഹ്യ മാധ്യമങ്ങൾ. ഇവ ഇന്നത്തെ തലമുറയുടെ ഒരു അവിഭാജ്യ ഘടകം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ തന്നെ മൊബൈൽ ഫോൺ എന്ന ഉപകരണവും. ഒരുതരത്തിൽ വളരെ ഉപകാരപ്രദമായ ഒന്ന് തന്നെയാണ് ഈ മൊബൈൽ ഫോൺ. വളരെ വേഗത്തിൽ വിവരങ്ങൾ അറിയാനും വിവരങ്ങൾ പങ്കുവയ്ക്കുവാനും ഇന്ന് ഏറ്റവും നല്ല മാർഗം ഇതുതന്നെ ആണ്. യഥാർത്ഥത്തിൽ പല കാര്യ

വിട

Image
അങ്ങേതോ പുലരിയിൽ പോലിഞ്ഞ കേവലമൊരു സ്വപ്നമായിരുന്നു നീ എന്നെന്നെ പറഞ്ഞു  പഠിപ്പിക്കുകയാണിന്ന് ഞാൻ. ഒരിക്കലൊരു വേർപാടുണ്ടാവും  എന്നറിഞ്ഞിരുന്നു എങ്കിലും യാഥാർഥ്യം ഇത്ര മധുരമാം നോവാണെന്ന് അറിഞ്ഞിരുന്നില്ല. ഓർമ്മകളോളം മൂർച്ചയേറിയ മറ്റൊന്നുണ്ടോ ഇന്നീ ഹൃദയത്തിനൊരു പിടി നോവേകുവാൻ. ഒന്നുമറിയാതെ തെന്നിപ്പാറുമൊരു കൊച്ചു ശലഭമാണ്  നീ മഴ നിനക്ക്  ആനന്ദമായിരുന്നെങ്കിലും ഒരിക്കലീ മഴയെ നീ ശപിക്കും. പാറിപ്പറക്കുവാൻ തെളിഞ്ഞൊരാ ആകാശം വന്നിരുന്നുവെങ്കിലെന്നു  നീ കൊതിക്കും. നീയെന്നെ വെറുക്കുവാൻ കാത്തുനിൽക്കില്ലോരീ മഴയൊരിക്കലും സ്വതന്ത്രമാം നിൻ  ആകാശത്തിനു വഴിമാറുകയാണിന്നു  ഞാൻ. എൻ വേർപാടിൻ നോവകറ്റാൻ നിനക്കിനിയും ഒരു വസന്തം  വരും. അന്ന് നീ പാറിപ്പറക്കുന്നൊരാ വസന്തത്തിൻ ഉദ്യാനത്തിൽ നിന്നൊരു കൊച്ചു പനിനീർ പുഷ്പമെൻ ഓർമ്മയ്ക്കായി കാത്തു വയ്ചീടുക നീ. ആ പുഷ്പം വാടുമെന്നോണം എൻ ഓർമ്മകൾ നിന്നിൽ മരിച്ചിടട്ടെ. നീയെനിക്ക് തന്നൊരാ ചുംബനങ്ങൾ എൻ അന്ത്യചുംബനമായ് കരുതിടട്ടെ. എങ്കിലുമെൻ പ്രിയേ നിന്റെ  ഒരു വാക്കിനെൻ മനമിന്നും കൊതിച്ചിടുന്നു. നിന്റെ അനന്തമാം ഓർമ്മകൾ ഇന്നും എന്നിൽ പൂക്കുന്ന നിശ

ഒരു മഴയോർമ്മ

Image
"മലയാളം.. ഇംഗ്ലീഷ്.. ഹിന്ദി.. നോവലുകൾ... ചെറുകഥകൾ.. കവിതകൾ...". ദിവസം മുഴുവൻ വായിട്ട് അലച്ചിട്ടും ആകെ വിറ്റുപോയത് നാലോ അഞ്ചോ പുസ്തകങ്ങൾ ആണ്. അതെങ്ങനെയാ ഇപ്പൊ പുസ്തകങ്ങൾ മുഴുവൻ വിരൽത്തുമ്പിൽ കിട്ടില്ലേ ആ കുന്ത്രാണ്ടത്തിൽ.. എന്നെപ്പോലെ ഉള്ളവരുടെ കഞ്ഞികുടി മുട്ടിക്കാനായിട്ട്. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇൗ അലറി വിളിച്ചു പുസ്തകം വിറ്റ് നടക്കുന്ന പരിപാടി അങ്ങ് അവസാനിപ്പിച്ചാലോ എന്ന്. പക്ഷേ വായു ഭക്ഷിച്ച് ജീവിക്കാൻ കഴിയില്ലല്ലോ.. അതുകൊണ്ട് ഇതൊക്കെ തന്നെ ശരണം. വൈകുന്നേരം ആയി.. ഇന്നിനി വയ്യ.. മടുത്തു.. ഞാൻ വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു.  സമയം 5:30 ആയിട്ടെ ഉള്ളൂ. ആകെമൊത്തം ഒരു ഇരുട്ടാണ്. ഒരു മഴക്കുള്ള കോള് കാണുന്നുണ്ട്. വീട് പിടിക്കാൻ കഴിയുന്ന കാര്യം സംശയമാണ്. എന്തായാലും ഞാൻ തിടുക്കത്തിൽ നടന്നു. ഇരുണ്ടു നിന്ന മേഘങ്ങൾ പക്ഷേ അധികനേരം കാത്തില്ല. സാമാന്യം ശക്തിയിൽ ഒരു മഴ അങ്ങ് തുടങ്ങി. എന്റെ സഞ്ചിയും തലയിൽ വെച്ചു ഞാൻ ഓടി. ആദ്യം കണ്ട ഒരു വെയ്റ്റിംഗ് ഷെൽട്ടറിൽ തന്നെ അഭയം പ്രാപിച്ചു. ആകെപ്പാടെ നനഞ്ഞിരുന്നു. പോക്കറ്റിലെ ടവ്വൽ കൊണ്ട് ഞാൻ തലയും മുഖവും തുടച്ചു. മഴ ഒന്ന് കുറയുന്നതുവരെ അവിടെ

ഏകാന്തത

Image
നല്ല തണുപ്പ്. ഉറക്കം ഉണർന്നെങ്കിലും പുതപ്പിനടിയിൽ നിന്ന് തല പൊക്കാൻ തോന്നുന്നില്ല. മെല്ലെ ഫോൺ എടുത്തു സമയം നോക്കി. 9:58.. ഇന്നലെ കിടന്നപ്പോൾ നല്ല മഴ ആയിരുന്നു. രാത്രി മുഴുവൻ പെയ്തിരിക്കണം. അതാണ് പത്തു മണി ആയിട്ടും ഇത്ര തണുപ്പ്. എന്തൊക്കെ ആയാലും എണീക്കാൻ തന്നെ തീരുമാനിച്ചു. മെല്ലെ ചെരിഞ്ഞ് എഴുന്നേറ്റു ബെഡിൽ ഇരുന്നു സ്ഥിരം പല്ലവി ആവർത്തിച്ചു.. അമ്മേ ചായ... "ഒരുത്തൻ എണീറ്റ് വരുന്ന സമയം.. ഉച്ചയൂണിന് സമയം ആയല്ലോടാ..." എന്ന അമ്മേടെ ശകാരം രാവിലെ തന്നെ കേൾക്കുന്നത് ഒരു മനസ്സുഗം ആയിരുന്നു. ഇന്നെന്ത് പറ്റി ആവോ ഒച്ചേം അനക്കോം ഒന്നും ഇല്ല. എന്നും എണീറ്റ് വരുമ്പോൾ അച്ചനുണ്ടാകും ടിവി യുടെ മുന്നിൽ. 10 മണി വാർത്ത.. ഒരു പത്രാസ്സുകാരൻ... എന്നിട്ട് ആക്കിയ ഒരു ഡയലോഗും... "ഒാ എണീറ്റോ..". എന്തോ ഭാഗ്യം ഇന്ന് അച്ഛനും ഇരുപ്പില്ല. നേരെ അടുക്കളയിൽ ചെന്ന് നോക്കി. ഇൗ അമ്മ ഇതെവിടെ പോയി. അടുക്കളയിൽ ഒരു അനക്കവും ഇല്ലല്ലോ.. അടുപ്പിൽ തീ പോലും ഇല്ല. ആകെപ്പാടെ ഒരാശ്ചര്യം. നേരെ കതകു തുറന്നു മുറ്റത്തോട്ടു ചെന്നു. അച്ഛന്റെ ബൈക് ഉണ്ടല്ലോ കിടപ്പ്. പിന്നെ ഇതെവിടെ പോയി അച്ഛനും അമ്മേം. പെങ്ങള് കുരുപ്പിനെയും

അതിജീവനത്തിന്റെ കാലം

Image
Corona കാലം.. ഒരു 10-15 കൊല്ലം കഴിഞ്ഞ് മക്കളോട്, വീട്ടിലിരുന്ന് ലോകത്തെ രക്ഷിച്ച വീരഗാഥ പറയുമ്പോൾ, അങ്ങനെ ആവും നാം ഈ കാലഘട്ടത്തെ അന്ന് വിശേഷിപ്പിക്കുക.. കേവലം ഒരു വയറസിന്റെ മുൻപിൽ ലോകം അടിയറവ് പറഞ്ഞപ്പോൾ മരണം വിഴുങ്ങിയ സഹജീവികളോട് സഹതാപം ഉണ്ടെങ്കിലും ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഇതുപോലെ ഒരു quarantine.. ഒരു lockdown.. വേണ്ടത് തന്നെയായിരുന്നു എന്ന് തോന്നിപ്പോകുന്നു.. നാടോടിയപ്പോൾ നടുവേ ഓടിയിരുന്ന മനുഷ്യർ ഇപ്പൊൾ നടുവൊടിഞ്ഞ് വീട്ടിൽ ഇരിക്കുകയാണ്. Corona യെ പഴിച്ച് അസഹിഷ്ണുതയുടെ അന്ധ്തയിൽ lockdown ന്റെ ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് സ്വന്തം കുടുംബം എന്ന ലോകത്തിലേക്ക് കൺതുറന്നത്. വീട്ടുപടിക്കൽ മുതൽ ജില്ലാ അതിർത്തി വരെ നീണ്ടിരുന്ന അച്ഛന്റെ route map  ഇപ്പോൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി. പക്ഷെ അമ്മയുടെ route map മാത്രം അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒന്നും ചെയ്യാൻ ഇല്ലാതെ വെറുതേ ഇരിക്കേണ്ടി വരുന്നതിന്റെ അസഹിഷ്ണുത എല്ലാവരും അറിയിച്ചപ്പോൾ അമ്മ മാത്രം ഒന്നും പറഞ്ഞില്ല. ചോറ് അടുപ്പത്തിട്ട്‌ മുറ്റമടിക്കാൻ പോയി അത് കഴിഞ്ഞ് തുണി അലക്കാൻ പോകുന്ന ആ ഓട്ടപ്പാചിലിനിടയിൽ ടിവിയുടെ

അന്ന് പെയ്ത മഴയിൽ

Image
പതിവിനു വിപരീമായി ഒരു ഉന്മേഷത്തോടെ ആണ് അന്ന് ജോ എണീറ്റത്. സാധാരണ രാവിലെ എണീറ്റ് കോളേജിൽ പോകുക എന്നത് ജോയ്ക്ക് ഏറ്റവും മടിപിടിച്ച ഒരു കാര്യം ആണ്. രാവിലത്തെ അറുബോറൻ ക്ലാസുകൾ ഓർക്കുമ്പോൾ ആ പുതപ്പിനടിയിൽ നിന്ന് തല പൊക്കാൻ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ ഇന്ന് അങ്ങനെ അല്ല. ഇന്ന് ഒരു പ്രത്യേക ദിവസമാണ്. കോളേജ് ജീവിതത്തിലെ ആദ്യത്തെ സ്പോർട്സ് ഡെ. ഒരു ഐറ്റ്റത്തിനും പങ്കെടുത്ത് കോളേജിൽ ഹീറോ ആകാനുള്ള ഉന്മേഷം ഒന്നും അല്ല, ചങ്ങാതിമാരുടെ കൂടെ ക്ലാസ്സിൽ കയറാതെ വെറുതെ നടക്കാൻ കിട്ടുന്ന ഒരു ദിവസം. ഉന്മേഷം കാണാതിരിക്കുമോ. രാവിലത്തെ സ്ഥിരം കലാപരിപാടികൾ ഒക്കെ കഴിഞ്ഞ് ജോ കോളേജിലേക്ക് നടന്നു. ഇനി ജോയെ കുറിച്ച് പറയാം. വലിയ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഒന്നും ഇല്ലാതെ +2 കഴിഞ്ഞ് എൻട്രൻസും എഴുതി കേരളത്തിലെ എണ്ണമറ്റ എൻജിനീയറിങ് കോളജുകളിൽ തരക്കെട് ഇല്ലാത്ത ഒന്നിൽ കയറി പറ്റിയവനാണ് ജോ. സാമാന്യം പഠിക്കുന്നത്കൊണ്ടാവാം വലിയ പ്രതീക്ഷകൾ ആയിരുന്നു ജോയുടെ വീട്ടുകാർക്ക്. പക്ഷേ ആ പ്രതീക്ഷകൾ ഒന്നും അത്രയ്ക്ക് വക വയ്ക്കാതെ ജീവിതം സമന്യം ആസ്വദിച്ച് കൂൾ ആയി നടന്ന ഒരു 19 കാരനാണ് ജോ. പക്ഷേ ഇന്ന് ജോയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവിൻ്റെ ദിവ

ഒരു ക്ലീഷേ ശോക കഥ

Image
ജോലി തിരക്കിനിടയിലും ഇടയ്ക്കിടെ phone നോക്കുന്നത് ഇപ്പോഴും ഒരു ശീലം തന്നെയാണ്. അന്ന് പക്ഷേ എന്നെ സിസ്റ്റതിൽ നിന്ന് കണ്ണെടുപ്പിച്ചത് ഒരു കോൾ ആയിരുന്നു. ഐഫോണിന്റെ വിഖ്യാതമായ ringtone കേട്ട് ഞാൻ എന്റെ ഫോൺ കയ്യിൽ എടുത്തു. Unknown number ആണ്. ഫോൺ മാറിയിട്ട് കുറച്ചേ ആയിട്ടുള്ളൂ. ചിലപ്പോ പഴയ പരിചയക്കാർ വല്ലതും ആകും. ആദ്യമൊന്ന് ചിന്തിച്ചു. പിന്നീടാണ് ആ നമ്പറിലൂടെ കണ്ണോടിച്ചത്. ആദ്യത്തെ നാലക്കം വായിച്ചപ്പോൾ തന്നെ പണ്ടെങ്ങോ മനപ്പാഠമാക്കിയ ആ നമ്പർ മനസിലേക്ക് വന്നു. ഒരു ഞെട്ടലടെയാണെങ്കിലും തണുത്തുറഞ്ഞ ഓർമകളുടെ ആ വഴിയിലൂടെ മനസ്സ് ഒരു ദ്രുതസഞ്ചാരം നടത്തി. പൊടുന്നനെ തന്നെ ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. Call attend ചെയ്യണം. എന്തിനായിരിക്കും ഇപ്പൊൾ ഒരു call. മനസ്സിൽ ഒരായിരം ചോദ്യങ്ങളോടെ ഞാൻ ആ call attend cheythu. "ഹലോ..." ആ ശബ്ദം.... കൂടെയുണ്ടായിരുന്ന കാലത്തെന്നും കേൾക്കാൻ കൊതിച്ച ആ ശബ്ദം.. മറന്നിരുന്നില്ല ഞാൻ. മറക്കാൻ കഴിഞ്ഞിരുന്നില്ല. തിരിച്ച് ഒരു ഹലോ പറയണം. നെഞ്ചിലെ വീർപ്പുമുട്ടലിനെ മറികടന്ന് ഒടുക്കം ഞാൻ അത് പറഞ്ഞു. എന്റെ ശബ്ദം മാറിപ്പോയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല. മ

Poem- The dream

Image
THE DREAM The golden rays of the setting sun Strikes my cold face. And not only my eyes, also my tears Of great joy shines in these sun rays. The evening Manali breeze Threatens to freeze my body. But not enough cool to freeze A heart which is warm of love and joy. Little bird chirps from the east Such a sweet melody. As is my little boy's giggles Happy in his mothers hands. White little dusts of snow Rains from the heavens up high Just to add beauty To my charming little home. I see a little butterfly Floating through my gardens Kissing my red roses Oh I know they are sweet. The falling leaves are so silent Peace and love is all I see All along the narrow road That leads through my apple trees. How sweet do they look, my apples Red and green and yellow Oh I should say one thing They taste sweeter than they look. Some times i wonder Is this the heaven on earth And am I the king of it With my queen and my prince. I almost got blend in th